ടെലികോം മേഖലയിൽ വീണ്ടും ലയനം; എയ‍ർസെല്ലിനെ ഏറ്റെടുക്കാനൊരുങ്ങി എയ‍ർടെൽ

ഭാരതി എയ‍ർടെൽ എയ‍ർസെല്ലിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ച‍ർച്ചകൾ ആരംഭിച്ചു

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ ടെലികോം മേഖലയിൽ വീണ്ടും ഏറ്റെടുക്കൽ ശ്രമം. രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ ഭാരതി എയ‍ർടെൽ എയ‍ർസെല്ലിനെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ച‍ർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.

എയ‍ർടെൽ ചെയ‍ർമാൻ സുനിൽ മിത്തലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജിയോയുടെ വരവോടെ നഷ്ട്ടം കുറയ്ക്കുന്നതിനായി ആറു കമ്പനികളാണ് ലയനം പ്രഖ്യാപിച്ചത്.

എയ‍ർസെല്ലിനെ ഏറ്റെടുക്കാനൊരുങ്ങി എയ‍ർടെൽ

ആ‍ർകോം - എയ‍ർസെൽ, വൊഡാഫോൺ - ഐഡിയ, എയ‍‍ർടെൽ - ടെലിനോ‍ർ എന്നീ കമ്പനികളായിരുന്നു ഇവ. അതിനിടെ ടാറ്റാ ​ഗ്രൂപ്പിന് കീഴിലുള്ള ടാറ്റാ ടെലി സ‍ർവ്വീസസിനെയും എയർടെൽ ഏറ്റെടുക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസും (ആ‍ർകോം) എയ‍ർസെല്ലും തമ്മിലുള്ള ലയന പ്രഖ്യാപനം പാതി വഴിയിൽ ഉപേക്ഷിച്ചിരുന്നു. ആ‍ർകോമിന്റെ കടബാധ്യതയെ തുട‍ർന്നുണ്ടായ നിയമ പ്രശ്നങ്ങളും റെ​ഗുലേറ്ററി നടപടികളിലെ കാലതാമസവും മൂലമാണിത്. ഈ സാഹചര്യത്തിലാണ് എയ‍ർസെല്ലിനെ ഏറ്റെടുക്കാനൊരുങ്ങി എയ‍ർടെൽ രം​ഗത്തെത്തിയിരിക്കുന്നത്.

English summary

Airtel open to acquisition talks with Aircel: Sunil Mittal

With the debt-laden telecom sector still facing the disruption caused by Reliance Jio's entry into the market last year, Bharti Airtel Chairman Sunil Mittal has said that his company would be open to a possible acquisition of Aircel.
Story first published: Tuesday, November 28, 2017, 10:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X