സലില്‍ എസ് പരേഖ് ഇന്‍ഫോസിസിന്റെ പുതിയ സിഇഒ

ഇന്‍ഫോസിസിന്റെ പുതിയ സിഇഒയും മാനേജിങ് ഡയറക്ടറുമായി സലില്‍ എസ് പരേഖിനെ നിയമിച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്‍ഫോസിസിന്റെ പുതിയ സിഇഒയും മാനേജിങ് ഡയറക്ടറുമായി സലില്‍ എസ് പരേഖിനെ നിയമിച്ചു. 2018 ജനുവരി രണ്ടിനാകും പരേഖ് ചുമതലയേല്‍ക്കുക. ഐടി സേവന മേഖലയില്‍ ആഗോളതലത്തില്‍ 30 വര്‍ഷത്തോളം പരിചയമുള്ളയാളാണ് പരേഖ്.

ഫ്രഞ്ച് ഐടി സര്‍വീസ് കമ്പനിയായ കേപ്‌ജെമിനിയുടെ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ബോര്‍ഡ് അംഗമാണ് പരേഖ്. സിഇഒ ആയിരുന്ന വിശാല്‍ സിക്ക എന്‍. ആര്‍ നാരായണമൂര്‍ത്തി ഉന്നയിച്ച ആരോപണങ്ങളെതുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റിൽ രാജി വച്ചിരുന്നു. അതിനെ തുട‍ർന്ന് യു.ബി പ്രവിണ്‍ റാവുവിനായിരുന്നു താല്‍ക്കാലികമായി സിഇഒയുടെ ചുമതല.

സലില്‍ എസ് പരേഖ് ഇന്‍ഫോസിസിന്റെ പുതിയ സിഇഒ

കൂടാതെ വിശാല്‍ സിക്ക രാജിവെച്ചതിനെ തുടര്‍ന്ന് നന്ദൻ നിലേക്കനി ഇൻഫോസിസ് ചെയര്‍മാനായി എത്തിയിരുന്നു. ഇന്‍ഫോസിസ് മുന്‍ചെയര്‍മാന്‍ എന്‍ നാരായണ മൂര്‍ത്തിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് വിശാല്‍ സിക്ക രാജിവച്ചത്.

മൂന്നു ദശാബ്ദം മുമ്പ് ഇൻഫോസിസ് സ്ഥാപിച്ച ഏഴ് സ്ഥാപകരിലൊരാളാണ് നിലേക്കനി. 2002 മാർച്ച് മുതൽ 2007 ഏപ്രിൽ വരെ ഇദ്ദേഹം സിഇഒ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

malayalam.goodreturns.in

English summary

Infosys appoints Salil S. Parekh as CEO and Managing Director

Infosys today announced that its Board of Directors has appointed Salil S. Parekh as Chief Executive Officer and Managing Director (CEO & MD) of the Company effectiveJanuary 2, 2018.
Story first published: Monday, December 4, 2017, 12:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X