ഇന്ത്യയിൽ 6,000 കോടി നിക്ഷേപിക്കാന്‍ ഒരുങ്ങി ഫോക്‌സ്‌കോണ്‍

മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളായ ഫോക്‌സ്‌കോണ്‍ രാജ്യത്ത് 6,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിപ്പോര്‍ട്ട്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കളായ ഫോക്‌സ്‌കോണ്‍ രാജ്യത്ത് 6,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിപ്പോര്‍ട്ട്. ആപ്പിളിന്റെ ഐഫോണ്‍ ഉള്‍പ്പടെയുള്ള ഹാന്‍ഡ്‌സെറ്റുകള്‍ ഏറ്റവും കൂടുതല്‍ നിര്‍മ്മിക്കുന്ന തായ്‌വാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഫോക്‌സ്‌കോണ്‍.

മുംബൈയ്ക്കടുത്തുള്ള ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് ട്രസ്റ്റിനോടനുബന്ധിച്ച് 200 ഏക്കര്‍ വിസ്തൃതിയുള്ള പ്ലാന്റ് സ്ഥാപിച്ചായിരിക്കും കമ്പനിയുടെ പ്രവര്‍ത്തനം. ഇത് 40,000 ഓളം പേർക്ക് തൊഴിൽ നൽകും.

ഇന്ത്യയിൽ 6,000 കോടി നിക്ഷേപിക്കാന്‍ ഒരുങ്ങി ഫോക്‌സ്‌കോണ്‍

പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി കേന്ദ്ര ഷിപ്പിംഗ് ആൻഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. പോര്‍ട്ട് ട്രസ്റ്റിന്റെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്ലാന്റ് നിര്‍മിക്കുന്നതിന് 30 ഓളം കമ്പനികളില്‍ നിന്ന് അപേക്ഷ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ഫോക്‌സ്‌കോണ്‍ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചാൽ ഇത് വിപണിയെ കൂടുതൽ കാര്യക്ഷമമാക്കും. കൂടാതെ കൂടുതൽ പ്ലാന്റുകൾ സ്ഥാപിക്കാനും ഫോക്‌സ്‌കോണ്‍ ലക്ഷ്യമിടുന്നുണ്ട്.

malayalam.goodreturns.in

English summary

Foxconn is readying a Rs 6,000-crore cheque for India

Foxconn, the world's largest contract manufacturer of electronic devices such as iPhones, is looking to invest Rs 6,000 crore to set up a 200-acre plant in the special economic zone (SEZ) of the Jawaharlal Nehru Port Trust (JNPT) near Mumbai, said people with knowledge of the matter.
Story first published: Thursday, December 14, 2017, 15:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X