സൗദിയിൽ പെട്രോൾ വില കുത്തനെ ഉയരും

സൗദി അറേബ്യയിൽ പെട്രോള്‍ വില കുത്തനെ ഉയര്‍ത്തുമെന്ന് റിപ്പോർട്ട്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗദി അറേബ്യയിൽ പെട്രോള്‍ വില കുത്തനെ ഉയര്‍ത്തുമെന്ന് റിപ്പോർട്ട്. ജനുവരിയോടെ ഇന്ധന വില കുതിര്‍ച്ചുയരുമെന്നാണ് വിവരം. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇന്ധന സബ്‌സിഡികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

 

പെട്രോള്‍ വില 80 ശതമാനം കൂട്ടുമ്പോള്‍ ഇന്ധന വില അന്താരാഷ്ട്ര നിരക്കിലേയ്ക്ക് ഉയര്‍ത്തും. ഡീസല്‍, മണ്ണെണ്ണ, ഹെവി ഫ്യുവല്‍ ഓയില്‍ എന്നിവയുടെ വിലയിലും വന്‍ വര്‍ദ്ധനവുണ്ടാകും.

 
സൗദിയിൽ പെട്രോൾ വില കുത്തനെ ഉയരും

വൈദ്യുതി നിരക്ക് പെട്ടെന്ന് ഉയര്‍ത്തില്ലെങ്കിലും കാലക്രമേണ വൈദ്യുതി നിരക്കിലും മാറ്റം വരുത്തുമെന്നാണ് സൂചന. സമ്പദ്ഘടനയിലെ പ്രത്യാഘാതങ്ങൾ മറികടക്കാനുള്ള ശ്രമത്തിലാണ് സർക്കാർ ഇപ്പോൾ.

യുഎഇയില്‍ പെട്രോളിന് വില കുറയുകയും ഡീസലിന് ചെറിയതോതില്‍ വില കൂടുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ടുകൾ മുമ്പ് പുറത്തു വന്നിരുന്നു. യുഎഇ ഊർജ്ജ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യുഎഇയിലെ ഇന്ധനവില അന്താരാഷ്ട്ര ക്രൂഡ് ഓയിലിന്റെ വിലയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.

malayalam.goodreturns.in

English summary

Saudi Arabia may raise petrol price by 80%

Saudi Arabia plans to raise domestic petrol and jet fuel prices in January, part of a programme to gradually eliminate energy subsidies as the kingdom seeks to overhaul its economy and balance the budget, according to a person with knowledge of the matter.
Story first published: Thursday, December 14, 2017, 17:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X