അദാനി ഗ്രൂപ്പും ആസ്ട്രേലിയൻ ഖനന കമ്പനിയുമായുള്ള കരാർ റദ്ദാക്കി

അദാനി ഗ്രൂപ്പും ആസ്ട്രേലിയൻ ഖനന കമ്പനിയുമായുള്ള 2.6 ബില്ല്യൺ ഡോളറിന്റെ കരാർ റദ്ദാക്കി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അദാനി ഗ്രൂപ്പും ആസ്ട്രേലിയൻ ഖനന കമ്പനിയുമായുള്ള 2.6 ബില്ല്യൺ ഡോളറിന്റെ കരാർ റദ്ദാക്കി. ആസ്‌ട്രേലിയയിലെ സെന്‍ട്രല്‍ ക്വീന്‍സ്‌ലാന്‍ഡില്‍ നടത്താനിരുന്ന അദാനി ഗ്രൂപ്പിന്റെ കാര്‍മൈഖേല്‍ കല്‍ക്കരി ഖനി പദ്ധതിയാണ് വേണ്ടെന്ന് വയ്ക്കുന്നത്.

പദ്ധതി നടപ്പാക്കുന്നതിന് എതിരേ രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്നാണ് ഇപ്പോൾ കരാർ റദ്ദാക്കുന്നത്. ഖനി ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങൾക്കും ആഗോള താപനത്തിനു വഴിവയ്ക്കുമെന്നുമാണ് പ്രക്ഷോഭകരുടെ വാദം.

അദാനിയുടെ ആസ്ട്രേലിയൻ ഖനന കമ്പനിയുമായുള്ള കരാർ റദ്ദാക്കി

അദാനി ഗ്രൂപ്പിന്റെ ഈ പദ്ധതിക്ക് വായ്പ കൊടുക്കില്ലെന്ന് രണ്ട് പ്രമുഖ ചൈനീസ് ബാങ്കുകള്‍ വ്യക്തമാക്കിയതും അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന, ചൈന കണ്‍സ്ട്രക്ഷന്‍ ബാങ്ക് എന്നീ ബാങ്കുകളാണ് വായ്പ നല്‍കാന്‍ വിസമ്മതിച്ചത്.

ഓസ്ട്രേലിയയിൽ നൂറുകണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പദ്ധതിയാണ് പരിസ്ഥിതിവാദികളുടെയും തദ്ദേശീയ സംഘങ്ങളുടെയും എതിർപ്പിനെ തുടർന്ന് റദ്ദാക്കുന്നത്.

malayalam.goodreturns.in

English summary

Adani Cancels $2.6 Billion Contract With Australian Mining Giant

Adani on Monday said it has cancelled a $2.6-billion contract with Australian mining services company Downer as part of a cost-cutting drive, a week after the Queensland government vetoed a concessional loan to the Indian giant for the controversy-hit Carmichael coal mine.
Story first published: Monday, December 18, 2017, 15:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X