രാജ്യത്തെ അഞ്ചു ലക്ഷം ബിറ്റ്കോയിന് ഇടപാടുകാര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകി.
ബിറ്റ്കോയിന് ഇടപാടുകാര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകി. രാജ്യത്തെ അഞ്ചു ലക്ഷം ബിറ്റ്കോയിന് ഇടപാടുകാര്‍ക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത്. ബിറ്റ്കോയിന് ഇടപാടുകള്‍ നിരീക്ഷിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കാനാണ് വകുപ്പിന്റെ തീരുമാനം.
ബിറ്റ്കോയിൻ ഇടപാടുകൾ രാജ്യത്ത് ഇതു വരെ അംഗീകരിച്ചിട്ടില്ല. ആര്‍ബിഐയുടെയോ റെഗുലേറ്ററി അതോറിറ്റിയുടെയോ അംഗീകാരം ബിറ്റ്കോയിന് ഇല്ല. കേന്ദ്ര ബാങ്കുകള്‍ അടക്കം ബിറ്റ്കോയിൻ ഇടപാടുകൾ കരുതലയോടെയാണ് നിരീക്ഷിക്കുന്നത്.

രാജ്യത്തെ ബിറ്റ്കോയിന് എക്സ്ചേഞ്ചുകളിൽ കഴിഞ്ഞ ആഴ്ച്ച ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനായിരുന്നു റെയ്ഡ്. ബംഗളൂരു ഓഫീസിലെ അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് തന്നെയാണ് ഇപ്പോൾ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. ബിറ്റ്കോയിന് നിക്ഷേപത്തിലൂടെ ഉണ്ടാക്കിയ ലാഭത്തിന് മൂലധന നേട്ട നികുതി നൽകണമെന്നാണ് വകുപ്പിന്റെ ആവശ്യം.
malayalam.goodreturns.in
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
