എയർസെല്ലിന് സന്തോഷത്തിന്റെ പുതുവർഷമല്ല; ആറ് ഇടങ്ങളിൽ സർവ്വീസ് ഉടൻ നിർത്തും

എയർസെൽ ആറ് ഇടങ്ങളിൽ സർവ്വീസ് ഉടൻ നിർത്തും. ജിയോയുടെ വരവോടെയാണ് എയ‍ർസെല്ലിനും നഷ്ട്ടം നേരിട്ട് തുടങ്ങിയത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൊബൈൽ സേവന ദാതാക്കളായ എയർസെല്ലിന് ഇത്തവണ സന്തോഷത്തിന്റെ പുതുവർഷമല്ല. കാരണം രാജ്യത്തെ ആറ് സർക്കിളുകളിൽ തങ്ങളുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് (വെസ്റ്റ്) എന്നിവടങ്ങളിലെ സേവനം നിർത്താനാണ് കമ്പനിയുടെ തീരുമാനം. ജനുവരി 30 മുതൽ ഇവിടെ എയർസെൽ സേവനം ലഭിക്കില്ല.

എയർസെൽ ആറ് ഇടങ്ങളിൽ സർവ്വീസ് ഉടൻ നിർത്തും

കമ്പനിയുടെ ഓപ്പറേറ്റിംഗ് ലൈസൻസ് തിരിച്ചു നൽകുന്നത് സംബന്ധിച്ച് എയർസെൽ ട്രായ്ക്ക് കത്ത് നൽകി കഴിഞ്ഞു. ഇത് ട്രായ് അംഗീകരിക്കുകയും ചെയ്തു. എന്നാൽ സേവനങ്ങൾ അവസാനിപ്പിക്കും മുമ്പ് മുഴുവൻ ഉപഭോക്താക്കൾക്കും മറ്റ് കമ്പനികളിലേയ്ക്ക് നമ്പറുകൾ പോർട്ട് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കണമെന്ന് ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്.

ജിയോയുടെ വരവോടെയാണ് എയ‍ർസെല്ലിനും നഷ്ട്ടം നേരിട്ട് തുടങ്ങിയത്. നിലവിലെ സാഹചര്യത്തിൽ ടെലികോം മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിയാത്തതിനാലാണ് സർവ്വീസ് അവസാനിപ്പിക്കുന്നതെന്ന് എയ‍ർസെൽ അധികൃതർ അറിയിച്ചു.

malayalam.goodreturns.in

English summary

Not a happy new year? Debt-ridden Aircel to shut down operations in 6 circles by January 30

As everyone looks for new and good beginnings in the new year, it looks like some Aircel subscribers will have to look for new telecom carriers in 2018. The mobile network operator, which has been facing severe competition and tough times in the market for some time now, is set to shut down operations in six circles by January 30.
Story first published: Thursday, December 21, 2017, 17:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X