കേന്ദ്ര ബജറ്റിൽ നികുതി ഒഴിവാക്കൽ പരിധി മൂന്ന് ലക്ഷമാക്കാൻ സാധ്യത

Posted By:
Subscribe to GoodReturns Malayalam

അടുത്ത മാസം അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ ഇടത്തരക്കാർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് സൂചന. ആദായ നികുതിയിനത്തില്‍ കാര്യമായ ഇളവുകള്‍ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ. നികുതിയൊഴിവ് പരിധി ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നാണ് വിവരം.

ആദായ നികുതി ഒഴിവ് പരിധി 2.5 ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തിയേക്കാനും സാധ്യതയുണ്ടത്രേ. കുറഞ്ഞത് മൂന്ന് ലക്ഷം രൂപയായി പരിധി കുറച്ചേക്കുമെന്നും വിലയിരുത്തലുണ്ട്.

ബജറ്റിൽ നികുതി ഒഴിവാക്കൽ പരിധി മൂന്ന് ലക്ഷമാക്കാൻ സാധ്യത

ഇടത്തരം വരുമാനക്കാർക്ക് ഇത് ആശ്വാസകരമായേക്കാം. കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി നികുതി സ്ലാബുകളിൽ മാറ്റം വരുത്തിയില്ലെങ്കിലും നികുതി ദായകർക്ക് ചെറിയ തോതിലുള്ള ഇളവ് അനുവദിച്ചിരുന്നു. വാർഷിക വരുമാനം 2.5 മുതൽ 5 ലക്ഷം വരെയുള്ളവരുടെ നികുതി 10 ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കിയാണ് കുറച്ചത്.

ഫെബ്രുവരി ഒന്നിന് നടക്കാനിരിക്കുന്ന 5 മുതൽ 10 ലക്ഷം വരെ വാർഷിക വരുമാനമുള്ളവരുടെ നികുതി 10 ശതമാനത്തിൽ നിന്ന് കുറയ്ക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്.

malayalam.goodreturns.in

English summary

Budget 2018: Tax exemption limit may be raised from Rs 2.5 lakh to Rs 3 lakh

Middle class can hope for a big relief in 2018-19 Budget, which will also be the last regular Budget of the NDA government, as the finance ministry is contemplating to hike personal tax exemption limit and tweak the tax slabs, according to sources.
Story first published: Friday, January 12, 2018, 15:37 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns