റിലയൻസ് ജിയോ ക്രിപ്റ്റോകറൻസി പുറത്തിറക്കാൻ ഒരുങ്ങുന്നു; അമരക്കാരൻ ആകാശ് അമ്പാനി

Posted By:
Subscribe to GoodReturns Malayalam

ടെലികോം മേഖല പിടിച്ചടക്കിയ റിലയന്‍സ് ജിയോ സ്വന്തമായി ക്രിപ്‌റ്റോ കറന്‍സി വികസിപ്പിക്കാനൊരുങ്ങുന്നു. മുകേഷ് അംബാനിയുടെ മൂത്ത മകനായ ആകാശ് അംബാനിയെയാണ് ഡിജിറ്റല്‍ കറന്‍സി പദ്ധതികളുടെ ചുമതല ഏൽപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. 50 അംഗങ്ങളുള്ള ടീമിനെയാണത്രേ ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

ജിയോ കോയിന്‍ എന്നായിരിക്കും ഡിജിറ്റല്‍ കറന്‍സിയുടെ പേര്. എന്നാൽ പദ്ധതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ റിലയന്‍സ് അധികൃതര്‍ തയ്യാറായിട്ടില്ല.

റിലയൻസ് ജിയോ ക്രിപ്റ്റോകറൻസി പുറത്തിറക്കാൻ ഒരുങ്ങുന്നു

ക്രിപ്റ്റോകറൻസി ഇടപാടുകൾ രാജ്യത്ത് ഇതു വരെ അംഗീകരിച്ചിട്ടില്ല. ആര്‍ബിഐയുടെയോ റെഗുലേറ്ററി അതോറിറ്റിയുടെയോ അംഗീകാരം
ക്രിപ്റ്റോകറൻസിക്ക് ഇല്ല. കേന്ദ്ര ബാങ്കുകള്‍ അടക്കം ബിറ്റ്കോയിൻ ഇടപാടുകൾ കരുതലയോടെയാണ് നിരീക്ഷിക്കുന്നത്.

ദക്ഷിണ കൊറിയന്‍ സര്‍ക്കാരിന്റെ ഇടപാടിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച്ച ബിറ്റ്‌കോയിന്റെ മൂല്യത്തില്‍ ഇടിവുണ്ടായപ്പോഴും സര്‍ക്കാര്‍ വീണ്ടും മുന്നറിയിപ്പുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കുന്ന ഇത്തരം കറന്‍സികള്‍ ഹാക്കിം​ഗ്, പാസ് വേഡ് നഷ്ടപ്പെടല്‍, മാല്‍വെയര്‍ ആക്രമണം എന്നിവ മൂലം നഷ്ടപ്പെടാനുള്ള സാധ്യത അധികമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

malayalam.goodreturns.in

English summary

Reliance Jio planning its own cryptocurrency called JioCoin

After disrupting the telecom sector with its free offers and hyper-competitive tariffs, Reliance Jio Infocomm Ltd plans to create its own cyptocurrency, JioCoin.
Story first published: Friday, January 12, 2018, 14:38 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns