യൂണിയന്‍ ബജറ്റിനെക്കുറിച്ച് കൂടുതല്‍ അറിയാൻ ഈ പദങ്ങള്‍ നിങ്ങളെ സഹായിക്കും

യൂണിയന്‍ ബജറ്റിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ താഴെ ചേര്‍ക്കുന്ന പദങ്ങളും അതിന്റെ വിശകലനങ്ങളും സഹായിക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2018ലെ കേന്ദ്ര ബജറ്റിനായി രാജ്യത്തുടനീളമുള്ള ജനങ്ങള്‍ ജിജ്ഞാസയോടെ കാത്തിരിക്കുകയാണ്. ഓരോരുത്തരേയും നേരിട്ടും അല്ലാതെയും ബാധിക്കുന്ന നിരവധി സാമ്പത്തിക തീരുമാനങ്ങളാണ് വരാനിരിക്കുന്നത്. യൂണിയന്‍ ബജറ്റിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ താഴെ ചേര്‍ക്കുന്ന പദങ്ങളും അതിന്റെ വിശകലനങ്ങളും സഹായിക്കും.

 

പ്രത്യക്ഷ നികുതി

പ്രത്യക്ഷ നികുതി

പ്രത്യക്ഷ നികുതി അഥവാ നേരിട്ടുള്ള നികുതി. ആദായ നികുതി, കമ്പനി നികുതി, ഭൂമിയുടെ നികുതി തുടങ്ങിയവ പ്രത്യക്ഷ നികുതിയില്‍ ഉള്‍പ്പെടുന്നതാണ്.

പരോക്ഷ നികുതി

പരോക്ഷ നികുതി

നിര്‍മിത ഉല്‍പന്നങ്ങള്‍, ഇറക്കുമതി ഉല്‍പന്നങ്ങള്‍, കയറ്റുമതി ഉല്‍പന്നങ്ങള്‍ എന്നിവയ്ക്കുള്ള നികുതി പരോക്ഷ നികുതിയില്‍ ഉള്‍പ്പെടുന്നു. എക്സൈസ് തീരുവ, കസ്റ്റംസ് തീരുവ, സേവന നികുതി തുടങ്ങിവയും ഇതില്‍ വരും. ഇത് സമ്പന്നര്‍ക്കും ദരിദ്രര്‍ക്കും ഒരേ രീതിയില്‍ ബാധകമാണ്.

സെക്യൂരിറ്റീസ് ട്രാന്‍സാ്ക്ഷന്‍ ടാക്‌സ്

സെക്യൂരിറ്റീസ് ട്രാന്‍സാ്ക്ഷന്‍ ടാക്‌സ്

ഓഹരി ഇടപാടുകളിന്‍മേലുള്ള നികുതിയെയാണ് സെക്യൂരിറ്റീസ് ട്രാന്‍സാ്ക്ഷന്‍ ടാക്‌സ് എന്ന് പറയുന്നത്.

ബാങ്കിംഗ് ക്യാഷ് ട്രാന്‍സാക്ഷന്‍ ടാക്‌സ്

ബാങ്കിംഗ് ക്യാഷ് ട്രാന്‍സാക്ഷന്‍ ടാക്‌സ്

ബാങ്കില്‍ നിന്ന് നിശ്ചയിക്കപ്പെട്ടിട്ടുള്ള പരിധിക്കുമേലുള്ള തുക ഒറ്റദിവസം പിന്‍വലിച്ചാല്‍ ചുമത്തുന്ന നികുതിയാണിത്.

ഉല്‍പ്പന്ന സേവന നികുതി

ഉല്‍പ്പന്ന സേവന നികുതി

കേന്ദ്രത്തിന്റെ എക്സൈസ് ഡ്യൂട്ടി, സേവന നികുതി, സംസ്ഥാനങ്ങളുടെ വാറ്റ് നികുതി, പര്‍ച്ചേസ് ടാക്സ്, പ്രവേശന നികുതി എന്നിങ്ങനെ വിവിധ തലങ്ങളിലെ പരോക്ഷ നികുതികളുടെ സ്ഥാനത്തു കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ബാധകവും സുതാര്യവുമായ ഒരൊറ്റ നികുതി എന്നതാണു ജിഎസ്ടിയുടെ ലക്ഷ്യം.

വാര്‍ഷിക ധനകാര്യ രേഖ

വാര്‍ഷിക ധനകാര്യ രേഖ

അടുത്ത ധനകാര്യവര്‍ഷത്തില്‍ ഉണ്ടാകാവുന്ന വരവുകളും ചിലവുകളും വ്യക്തമാക്കുന്ന രേഖയാണ് ആനുവല്‍ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ്. കണ്‍സോളിഡേറ്റഡ് ഫണ്ട്, കണ്ടിന്‍ജന്‍സി ഫണ്ട്, പബ്ലിക് അക്കൗണ്ട് എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണുള്ളത്. ഓരോ ഇനത്തിലും വരവു ചെലവു കണക്കുകളുണ്ടാകും.

നികുതിയേതര വരുമാനം

നികുതിയേതര വരുമാനം

സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും റയില്‍വേ പോലെയുള്ള സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന വായ്പയുടെ പലിശ, പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്‍കുന്ന ലാഭവിഹിതം എന്നിവയാണ് ഇതില്‍ മുഖ്യം. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും വിഭാഗങ്ങളും നല്‍കുന്ന സേവനത്തിനു ലഭിക്കുന്ന തുക മറ്റൊരു വരുമാനമാര്‍ഗമാണ്. സര്‍ക്കാരിനു ലഭിക്കുന്ന, തിരിച്ചടയ്ക്കേണ്ടാത്ത സംഭാവനകളും ധനസഹായവും (ഗ്രാന്റ് ഇന്‍ എയ്ഡ്) ഇക്കൂട്ടത്തില്‍പ്പെടും.

malayalam.goodretrurns.in

English summary

Budget Glossary: Important terms to know

On the Budget day, the finance minister tables 10-12 documents. Of these, the main and most important document is the Annual Financial Statement.
Story first published: Friday, January 19, 2018, 17:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X