ഇന്ത്യൻ റെയിൽവേ പൂർണമായും സിസിടിവി നിരീക്ഷണത്തിൽ വരാൻ സാധ്യത
ഇന്ത്യൻ റെയിൽവേ ഇനി സിസിടിവി നിരീക്ഷണത്തിൽ. 12 ലക്ഷം സിസിടിവി കാമറകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് വരാനിരിക്കുന്ന ബജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
11,000 ട്രെയിനുകളിലും 85,00 സ്റ്റേഷനുകളിലും സിസിടിവി കാമറകൾ സ്ഥാപിക്കുമെന്നാണ് വിവരം. നിലവില്‍ 395 സ്റ്റേഷനുകളിലും 50 ട്രെയിനുകളിലും സിസിടിവി സംവിധാനങ്ങളുണ്ട്. 2018-19 വര്‍ഷത്തെ ബജറ്റില്‍ ഈ പദ്ധതിക്കായി 3,000 കോടി മാറ്റിവയ്ക്കും.

ട്രെയിനിലെ ഓരോ കോച്ചുകളിലും എട്ട് ക്യാമറകള്‍ വീതം സ്ഥാപിക്കാനാണ് റെയില്‍വെ ഒരുങ്ങുന്നത്. വാതിലുകളും സീറ്റുകള്‍ക്ക് മധ്യത്തിലുള്ള ഇടനാഴിയും അടക്കം നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തിലാകും കാമറകള്‍ സജ്ജീകരിക്കുക.
രാജധാനി, തുരന്തോ, ശതാബ്ദി തുടങ്ങിയ പ്രീമിയം ട്രയിനുകള്‍ മുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ വരെയുള്ള എല്ലാ ട്രെയിനുകളിലും രണ്ടു വര്‍ഷത്തിനകം ക്യാമറകള്‍ സ്ഥാപിക്കുമെന്നാണ് ഉന്നത റെയില്‍വെ ഉദ്യോഗസ്ഥര്‍ നൽകുന്ന വിവരം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
