ബജറ്റ് 2018: ഇളവ് പ്രതീക്ഷിക്കുന്ന ചില മേഖലകൾ ഇതാ...

ബജറ്റിൽ ഇളവ് പ്രഖ്യാപിക്കാൻ സാധ്യതയുള്ള മേഖലകൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എൻഡിഎ സർക്കാരിന്റെ ഈ ടേമിലെ അവസാന ബജറ്റാണ് ഫെബ്രുവരി 1ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി അവതരിപ്പിക്കാനിരിക്കുന്നത്. പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള ബഡ്ജറ്റായതിനാൽ എൻഡിഎ സർക്കാരിന്റെ ഭാവി കൂടി നിശ്ചയിക്കുന്ന ബജറ്റാകും ഇത്. ബജറ്റിൽ ഇളവ് പ്രഖ്യാപിക്കാൻ സാധ്യതയുള്ള മേഖലകൾ താഴെ പറയുന്നവയാണ്.

ആദായ നികുതി

ആദായ നികുതി

ഇത്തവണത്തെ ബജറ്റിൽ നിരവധി ആദായ നികുതി ഇളവുകൾക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇൻകം ടാക്സ് നൽകേണ്ട പരിധി 2.5 ലക്ഷത്തിൽ നിന്നും 3 ലക്ഷമായി ഉയർത്താൻ സാധ്യതയുണ്ട്. കൂടാതെ വിദ്യാഭ്യസ വായ്പ, ആദ്യമായി എടുക്കുന്ന ഭവന വായ്പ എന്നിവയുടെ പലിശ കുറയാനും സാധ്യതയുണ്ട്.

 തൊഴിൽ സാധ്യത

തൊഴിൽ സാധ്യത

എൻഡിഎ സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് 2014 തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നത്. ഈ ബജറ്റിലും അതിനായുള്ള പദ്ധതികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

കാർഷിക മേഖല

കാർഷിക മേഖല

കർഷകർ രാജ്യവ്യാപകമായി പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്നതിനാൽ ബജറ്റിൽ കാർഷിക മേഖലയ്ക്ക് ഗുണകരമായ പ്രഖ്യാപനങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ഇത് മൊത്തം സമ്പദ്വ്യവസ്ഥയ്ക്കും ഗുണകരമാകും.

സ്കിൽ ഇന്ത്യ

സ്കിൽ ഇന്ത്യ

2015 ൽ തന്നെ സർക്കാർ സ്കിൽ ഇന്ത്യ പ്രോഗ്രാം നടപ്പിലാക്കാൻ ശ്രമിച്ചെങ്കിലും അത് വിജയം കണ്ടില്ല. എന്നാൽ കൂടുതൽ ആളുകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ഈ പദ്ധതിയിൽ കൂടുതൽ മാറ്റങ്ങൾ വരുത്തിയേക്കാം.

malayalam.goodreturns.in

English summary

4 Things to Look Forward to from This Year's Budget

Union Budget 2018-19 is going the be the first budget after the NDA government's GST roll out and last full budget before the nation goes for polls in 2019. Expectations are set high from this Union Budget which Finance Minister Arun Jaitley is scheduled to present on 1st of February 2018, less than 1 week from now.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X