ലോകത്തെ സമ്പന്ന രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് ആറാം സ്ഥാനം

സമ്പന്ന രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് ആറാം സ്ഥാനം. അമേരിക്കയ്ക്കാണ് ഒന്നാം സ്ഥാനം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് ആറാം സ്ഥാനം. ആഗോള സാമ്പത്തിക ഗവേഷണ ഏജന്‍സിയായ ന്യൂവേള്‍ഡ് വെല്‍ത്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

8,230 ബില്ല്യണ്‍ ഡോളറിന്റെ സമ്പത്താണ് ഇന്ത്യക്കുള്ളത്. അമേരിക്കയ്ക്കാണ് ഒന്നാം സ്ഥാനം. 64,584 ബില്ല്യണ്‍ ഡോളറാണ് അമേരിക്കയുടെ സമ്പത്ത്.

ലോകത്തെ സമ്പന്ന രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് ആറാം സ്ഥാനം

രണ്ടാം സ്ഥാനത്തുള്ള ചൈനക്ക് 24,803 ബില്ല്യണ്‍ ഡോളറിന്റെ സമ്പത്താണുള്ളത്. 19,522 ബില്ല്യണ്‍ ഡോളറുമായി ജപ്പാനാണ് മൂന്നാം സ്ഥാനം. ഫ്രാന്‍സ്, കാനഡ, ഇറ്റലി എന്നീ രാജ്യങ്ങളാണ് യഥാക്രമം, ഏഴ്, എട്ട്, ഒമ്പത് സ്ഥാനങ്ങളുമായി ഇന്ത്യക്ക് പിന്നിലുള്ളത്. കോടിപതികളുടെ കാര്യത്തില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്. എന്നാൽ അമേരിക്ക തന്നെയാണ് ഇക്കാര്യത്തിലും ഒന്നമാത്.

2016-2017 കാലഘട്ടത്തിൽ സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ആഗോളതലത്തില്‍ തന്നെ ഇന്ത്യയാണ് മുന്നില്‍. ഈ കാലയളവിൽ 25 ശതമാനമാണ് ഇന്ത്യയുടെ വളര്‍ച്ച. പത്തു വര്‍ഷം മുമ്പ് ഇന്ത്യയുടെ സമ്പത്ത് 3,165 ഡോള‍ർ മാത്രമായിരുന്നു.

malayalam.goodreturns.in

English summary

India sixth wealthiest country with total wealth of $8,230 billion: Report

India has been ranked sixth in the list of wealthiest countries with total wealth of $8,230 billion, while the United States topped the chart, says a report by New World Wealth.
Story first published: Wednesday, January 31, 2018, 15:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X