ബജറ്റ് 2018: ജനപ്രിയ പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബജറ്റ് പ്രഖ്യാപത്തിലൂടെ നേട്ടമുണ്ടാക്കുന്നവർ ആരെല്ലാം? നിക്ഷേപകർ, ശമ്പളക്കാർ, കോർപ്പറേറ്റുകൾ സാധാരണങ്ങൾ എന്നിവരെ ബജറ്റ് എങ്ങനെ ബാധിച്ചുവെന്നറിയാം ഒറ്റനോട്ടത്തിൽ.

 

ശമ്പളക്കാർക്കുള്ള ഇളവുകൾ

ശമ്പളക്കാർക്കുള്ള ഇളവുകൾ

സത്യസന്ധത പുലര്‍ത്തിയവര്‍ക്ക് ഇളവുകള്‍ എന്ന മുഖവുരയോടെയാണ് ശമ്പളക്കാര്‍ക്കുള്ള ഇളവുകള്‍ ധനമന്ത്രി പ്രഖ്യാപിച്ചത്. മെഡിക്കൽ ചെലവുകൾക്ക് 40,000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷനാണ് ശമ്പളക്കാർക്ക് ലഭിച്ചിരിക്കുന്ന നേട്ടം. ചുരുക്കി പറഞ്ഞാൽ ശമ്പളക്കാരുടെ നികുതി വരുമാനത്തിൽ നിന്ന് 40000 രൂപ കൂടി കുറച്ചതിന് ശേഷം ബാക്കിയുള്ള തുകയ്ക്ക് മാത്രം നികുതി നൽകിയാൽ മതിയാകും.

സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപകർ

സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപകർ

ഓഹരി വരുമാനത്തിന് നികുതി ഏർപ്പെടുത്തി. ഇക്വിറ്റി ഷെയറുകളിൽ നിക്ഷേപിക്കുന്നവർക്ക് ഒരു ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ലഭിച്ചാൽ ലോങ് ടേം ക്യാപിറ്റൽ ഗെയിൻ ടാക്സ് ഇനത്തിൽ 10 ശതമാനം ഈടാക്കും. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾക്കും 10% നികുതി നൽകണം.

മുതിർന്ന പൗരന്മാർ

മുതിർന്ന പൗരന്മാർ

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നിരവിധി ഇളവുകള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങളുടെ പലിശ വരുമാനത്തിൽ ഇളവ് നൽകി. അന്‍പതിനായിരം രൂപ വരെയാണ് നികുതി ഇളവ് നല്‍കുക. കൂടാതെ കൂടുതൽ പലിശ നല്‍കുന്ന നിക്ഷേപപദ്ധതികളുടെ പരിധി 15 ലക്ഷമായി ഉയര്‍ത്തി.

ജീവനക്കാർക്ക് ഇപിഎഫ് ആനുകൂല്യങ്ങൾ

ജീവനക്കാർക്ക് ഇപിഎഫ് ആനുകൂല്യങ്ങൾ

എല്ലാ പുതിയ ഇപിഎഫ് അംഗങ്ങള്‍ക്കും 12% വിഹിതം സര്‍ക്കാര്‍ നല്‍കും. സ്ത്രീ ജീവനക്കാര്‍ ആദ്യ മൂന്നു വര്‍ഷം 8 ശതമാനം മാത്രം വിഹിതം നൽകിയാൽ മതി.

സ്വർണ നിക്ഷേപം

സ്വർണ നിക്ഷേപം

സ്വർണ ധനസമ്പാദന പദ്ധതി പുനഃപരിശോധിക്കാൻ സർക്കാർ ഒരു സമഗ്ര സ്വർണ്ണ നയം രൂപീകരിക്കും. കൂടാതെ കസ്റ്റംസ് തീരുവ കൂട്ടിയതോടെ വെള്ളി, സ്വര്‍ണ്ണം, രത്‌നങ്ങള്‍, വജ്രം തുടങ്ങിയവയുടെ വില കൂടും.

ഇൻഷുറൻസ്

ഇൻഷുറൻസ്

10 കോടി കുടുംബങ്ങൾക്ക് ഓരോ വർഷവും അഞ്ച് ലക്ഷം രൂപ വരെ നൽകുന്ന ആരോഗ്യ സംരക്ഷണ പദ്ധതിയാണ് ഇത്തവണ കേന്ദ്ര ബജറ്റിലെ പ്രധാന ആകർഷണം. 50 കോടിയോളം ആളുകളായിരിക്കും ഈ പദ്ധതിയുടെ ഉപഭോക്താക്കൾ.

malayalam.goodreturns.in

English summary

Union Budget 2018: Quick Highlights And Impact On The Common Man

Here are a few quick takeaways from the Union Budget 2018 for investors, individuals, economists and corporates. Union Budget 2018 and its impact on the common man.
Story first published: Thursday, February 1, 2018, 17:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X