ഡിസംബറിൽ 19,511 ഡോളർ വരെ എത്തിയ ബിറ്റ്കോയിൻ മൂല്യം ഇന്ന് ഉച്ചയോടെ 6470 ഡോളറിലെത്തി.
ഓഹരി വിപണിയുടെ തകർച്ചയ്ക്കൊപ്പം ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകറൻസികളുടെ മൂല്യവും തകർന്നടിയുന്നു. ഡിസംബറിൽ 19,511 ഡോളർ വരെ എത്തിയ ബിറ്റ്കോയിൻ മൂല്യം ഇന്ന് ഉച്ചയോടെ 6470 ഡോളറിലെത്തി.
2017 ജനുവരിയിൽ 1000 ഡോളർ മാത്രമായിരുന്നു ബിറ്റ് കോയിന്റെ മൂല്യം. എന്നാൽ പിന്നീട് വൻ കുതിച്ചു ചാട്ടമാണുണ്ടായത്. എന്നാൽ വീണ്ടും 5000 ഡോളറിലേക്കുള്ള താഴ്ചയ്ക്കു താമസമില്ലെന്നാണ് വിദഗ്ധരുടെ പ്രവചനം.

ബിറ്റ്കോയിന്റെ മൂല്യത്തില്‍ വന്‍ കുതിപ്പുണ്ടാക്കിയത് ആഗോള തലത്തില്‍ തന്നെ ആശങ്ക ജനിപ്പിച്ചിരുന്നു. ഭരണകൂടങ്ങളുടെയോ കേന്ദ്ര ബാങ്കുകളുടെയോ നിയന്ത്രണം ഇല്ലാതെ ലോകമെമ്പാടും ക്രയ വിക്രയം ചെയ്യുന്ന കറന്‍സിയാണ് ബിറ്റ് കോയിന്.
ഇന്ത്യയിൽ ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ഡിജിറ്റൽ കറൻസി ഇടപാടുകൾ നടത്തുന്നതായി കണ്ടെത്തിയ ഒരു ലക്ഷത്തിലധികം പേർക്ക് ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. നികുതി അടയ്ക്കാതെ വരുമാനത്തിൽ നിന്ന് ഒരു തുക ഡിജിറ്റൽ കറൻസികളിൽ നിക്ഷേപിച്ചവർക്കാണ് നോട്ടീസ് അയച്ചത്. കേന്ദ്ര ബജറ്റിൽ ക്രിപ്റ്റോ കറന്‍സി നിയമപരമല്ലെന്നും അവയുടെ വിനിമയവും ഇടപാടും തടയുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യക്തമാക്കിയിരുന്നു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
