ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഐപിഒ 12ന് ആരംഭിക്കും

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) ഫെബ്രുവരി 12ന് ആരംഭിക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) ഫെബ്രുവരി 12ന് ആരംഭിക്കും. 15 വരെയാണ് ഓഹരി വിൽപ്പന. ഐപിഒയിലൂടെ 983 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

10 രൂപ മുഖവിലയുള്ള ഓഹരികൾ 180 മുതൽ 190 രൂപ വരെ നിലവാരത്തിലാണ് വിൽപ്പനയ്ക്ക് വയ്ക്കുന്നത്. മലയാളിയായ ഡോ. ആസാദ് മൂപ്പന്റേതാണ് കമ്പനി.

ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഐപിഒ 12ന് ആരംഭിക്കും

ഇന്ത്യയിലും വിദേശങ്ങളിലുമടക്കം 19 ആശുപത്രികളും 206 ഫാർമസികളും 98 ക്ലിനിക്കുകളുമുണ്ട് ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന് കീഴിൽ. അടുത്ത നാല് വർഷത്തിനുള്ളിൽ ഇന്ത്യയിലും വിദേശത്തുമായി പത്തോളം പുതിയ ആശുപത്രികൾ ആരംഭിക്കാനും പദ്ധതിയുണ്ട്.

കടങ്ങൾ വീട്ടുന്നതിനും കൂടുതൽ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനുമാണ് ഐപിഒയിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിക്കുകയെന്ന് ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം 5931.3 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം.

malayalam.goodreturns.in

English summary

Aster DM to launch IPO on 12 February, sets price band at Rs180-190 per share

Aster DM Healthcare Ltd, which runs hospitals in India and West Asia, on Monday said it will launch its Rs980 crore initial public offering on 12 February.
Story first published: Thursday, February 8, 2018, 17:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X