സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ മോഡൽ ഇനി വിപണിയിൽ

ഓട്ടോ എക്‌സ്‌പോ 2018ന്റെ രണ്ടാം ദിനത്തിൽ മാരുതി സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കി. ഓട്ടോ എക്‌സ്‌പോ 2018ന്റെ രണ്ടാം ദിനത്തിലാണ് കമ്പനി പുതിയ മോഡലുമായി രം​ഗത്തെത്തിയത്.

 

പുതിയ സ്വിഫ്റ്റ്, 12.7 ശതമാനത്തിൽ കൂടുതൽ മൈലേജും 28 ശതമാനത്തിൽ കൂടുതൽ ലഗേജ് സ്പെയ്സുമാണ് വാ​ഗ്ദാനം ചെയ്യുന്നത്. പെട്രോൾ, ഡീസൽ പതിപ്പുകളിൽ ആറ് വേരിയന്റുകളും ഉണ്ടാകും. പെട്രോൾ പതിപ്പിലെ വില കുറഞ്ഞ മോഡൽ LXi എന്നും തുട‍ർന്നുള്ളവ യഥാ​ക്രമം, VXi, ZXi, ZXi+ എന്നിങ്ങനെയാണ്.

 
സ്വിഫ്റ്റിന്റെ ഏറ്റവും പുതിയ മോഡൽ ഇനി വിപണിയിൽ

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയിലാണ് എക്‌സ്‌പോ നടക്കുന്നത്. സ്വിഫ്റ്റ് പെട്രോള്‍ വേര്‍ഷന് 4.9 ലക്ഷം രൂപ മുതലും ഡീസല്‍ വേര്‍ഷന് 5.9 ലക്ഷം രൂപ മുതലുമാണ് എക്‌സ്-ഷോറൂം വില. എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാംപും, ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഉള്‍പ്പെടെയുള്ള ഫീച്ചറുകളുമായാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്.

2005ലാണ് സ്വിഫ്റ്റ് ആദ്യമായി ഇന്ത്യയില്‍ ഇറക്കിയത്. രണ്ടാം തലമുറ 2011ലും വിപണിയിലെത്തി. രാജ്യത്ത് ഏകദേശം 1.8 മില്ല്യണ്‍ സ്വിഫ്റ്റ് ഉപയോക്താക്കളുണ്ട്.

malayalam.goodreturns.in

English summary

New Swift to give 13% higher mileage – Maruti Suzuki

Maruti Suzki today unveiled the most anticipated new car in years, the new Swift, with a promise of 12.7% more mileage and 28% more luggage space than the outgoing version.
Story first published: Thursday, February 8, 2018, 16:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X