വായ്പാ തിരിച്ചടവ്: സാധാരണക്കാർക്ക് ജപ്തി, വൻകിടക്കാർക്ക് എഴുതിതള്ളൽ

വായ്പ തിരിച്ചടയ്ക്കാത്ത വന്‍കിടക്കാരുടെ 81,683 കോടി രൂപ പൊതുമേഖലാ ബാങ്കുകള്‍ എഴുതിതള്ളി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്പ തിരിച്ചടയ്ക്കാത്ത വന്‍കിടക്കാരുടെ 81,683 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതുമേഖലാ ബാങ്കുകള്‍ എഴുതിതള്ളി. ഏറ്റവും കൂടുതൽ തുക എഴുതി തള്ളിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍ സൂചിപ്പിക്കുന്നു.

20,399 കോടി രൂപയാണ് എസ്ബിഐഎഴുതിതള്ളിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കമുള്ള അസോസിയേറ്റ് ബാങ്കുകള്‍ എസ്ബിഐയില്‍ ലയിക്കുന്നതിന് മുമ്പുള്ള കണക്കാണിത്.

വായ്പാ തിരിച്ചടവ്: വൻകിടക്കാർക്ക് എഴുതിതള്ളൽ

സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുപ്രകാരം 2012-13 സാമ്പത്തിക വര്‍ഷത്തില്‍ 27,231 കോടി രൂപയാണ് പൊതുമേഖല ബാങ്കുകള്‍ മൊത്തം എഴുതിത്തള്ളിയത്. എന്നാൽ അഞ്ച് വര്‍ഷത്തിനിടയില്‍ അഞ്ചിരട്ടി വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.

2017ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ പിഎന്‍ബി 9,205 കോടിയുടെ വായ്പയാണ് എഴുതിത്തള്ളിയത്. ബാങ്ക് ഓഫ് ഇന്ത്യ 7,346 കോടിയും കാനറ ബാങ്ക് 5,545 കോടിയും ബാങ്ക് ഓഫ് ബറോഡ 4,348 കോടി രൂപയും എഴുതി തള്ളി.

malayalam.goodreturns.in

English summary

SBI wrote off bad loans worth over Rs 20,000 cr last fiscal

The country’s largest lender SBI wrote off bad loans worth Rs 20,339 crore in 2016-17, the highest among all the public sector banks, which had a collective write off of Rs 81,683 crore for the fiscal. The data pertains to the period when the associate banks of State Bank of India (SBI) were not merged with it.
Story first published: Monday, February 12, 2018, 15:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X