ഗൂഗിള്‍ തേസ് പേമെന്റ് ആപ്ലിക്കേഷൻ വഴി ഇനി ബില്ലുകളും അടയ്ക്കാം.
ഗൂഗിള്‍ തേസ് പേമെന്റ് ആപ്ലിക്കേഷൻ വഴി ഇനി ബില്ലുകളും അടയ്ക്കാം. കഴിഞ്ഞ സെപ്റ്റംബറില്‍ ഐഒഎസ്, ആന്‍ഡ്രോയിഡ് പതിപ്പുകളിലാണ് ഗൂഗിള്‍ തേസ് ആപ്പ് അവതരിപ്പിച്ചത്.
തുടക്കത്തില്‍ യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്സ് സംവിധാനം വഴി ബാങ്കുകള്‍ തമ്മിലുള്ള പണമിടപാട് സൗകര്യം മാത്രമാണ് ഈ ആപ്പ് വഴി നല്‍കിയിരുന്നത്. വളരെ വേഗത്തിൽ പണമിടപാട് നടത്താം എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത.

എന്നാൽ ഇനി മുതൽ നിങ്ങൾക്ക് ഗൂഗിൾ തേസ് വഴി ബില്ലുകള്‍ അടയ്ക്കാനും സാധിക്കും. വൈദ്യുതി, ഗ്യാസ്, വെള്ളം, ടിവി, ഇന്റര്‍നെറ്റ് സേവനങ്ങളുടെയും അടക്കം 80 ഓളം സ്ഥാപനങ്ങളുടെ ബില്ലുകള്‍ ഗൂഗിള്‍ തേസ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അടയ്ക്കാന്‍ സാധിക്കും.
അടച്ച ബില്ലുകളാണ് വീണ്ടും അടയ്ക്കുന്നതെങ്കിൽ ആപ്പ് അത് സംബന്ധിച്ച നോട്ടിഫിക്കേഷനും നിങ്ങള്‍ക്ക് തരും. നേരത്തെ അടച്ച ബില്ലുകളും ആപ്പില്‍ കാണാം. ഒന്നില്‍ കൂടുതല്‍ ബില്‍ അക്കൗണ്ടുകള്‍ ആപ്പുമായി ബന്ധിപ്പിക്കാനും സാധിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
