നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; കോടികളുടെ വാച്ചുകൾ പിടിച്ചെടുത്തു

പഞ്ചാബ് നാഷണല്‍ ബാങ്കിൽ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടും ഷെയറുകളും മരവിപ്പിച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഞ്ചാബ് നാഷണല്‍ ബാങ്കിൽ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടും ഷെയറുകളും മരവിപ്പിച്ചു. 30 കോടി ബാലന്‍സുള്ള അക്കൗണ്ടും 13.86 കോടിയുടെ ഓഹരികളുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചത്.

 

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത വിലകൂടിയ വാച്ചുകളും പിടിച്ചെടുത്തിട്ടുണ്ട്. നീരവ് മോദിയുടെ ആഢംബര കാറുകള്‍ കഴിഞ്ഞ ദിവസം പിടിച്ചെടത്തിരുന്നു. അക്കൗണ്ടുകള്‍ മരവിപ്പിച്ചതിന് പിന്നാലെ ഇയാളുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന അയ്യായിരത്തോളം പേരെ പിരിച്ചുവിട്ടു കൊണ്ട് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു.

 
നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

വജ്രവ്യാപാരി നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11400 കോടിയുടെ തട്ടിപ്പു നടത്തിയാണ് മുങ്ങിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് സ്വിറ്റ്സർലൻഡിലേക്കാണ് ഇയാൾ നാടുവിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലും സിബിഐ നീരവ് മോദിയുടെ സ്ഥാപനങ്ങളിലും വസതികളിലും റെയ്ഡ് നടത്തിയിരുന്നു. നീരവിന്റെ സ്ഥാപനങ്ങളില്‍ നിന്ന് കോടികളുടെ സ്വത്ത് കണ്ടെത്തിയതാണ് റിപ്പോര്‍ട്ട്.

malayalam.goodreturns.in

English summary

PNB scam: ED summons Nirav Modi again, seizes watches; top 10 developments

Nirav Modi might have escaped the legal consequences for the Rs 114-billion Punjab National Bank (PNB) scam so far, but central probe agencies have kept up the pressure on the absconding businessman.
Story first published: Friday, February 23, 2018, 15:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X