റോള്‍സ് റോയ്സ് ഫാന്റം ഇന്ത്യയില്‍ പുറത്തിറങ്ങി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഢംബര കാര്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്സ് ഫാന്റം ഇന്ത്യയില്‍ പുറത്തിറങ്ങി. 9.5 കോടി രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഫാന്റം സ്റ്റാന്‍ഡേര്‍ഡ് വീല്‍ ബേസിന് 9.5 കോടിയും എക്സ്റ്റന്‍ഡഡ് വീല്‍ബേസിന് 11.35 കോടി രൂപയുമാണ് വില.

 

നീളമേറിയ മാസീവ് ബോണറ്റാണ് ഈ എട്ടാം തലമുറ കാറിന്റെ പ്രത്യേകത. ശബ്ദരഹിത എന്‍ജിനാണ് വാഹനത്തിന്റെ പ്രധാന ആകര്‍ഷണം. ഫോര്‍ കോര്‍ണര്‍ എയര്‍ സസ്‌പെന്‍ഷന്‍ സിസ്റ്റം, അത്യാധുനിക ഷാസി കണ്‍ട്രോള്‍ സിസ്റ്റം, ഇരട്ട ലാമിനേഷനുള്ള കണ്ണാടി തുടങ്ങിയ നിരവധി പ്രത്യേകതകള്‍ കാറിനുണ്ട്.

റോള്‍സ് റോയ്സ് ഫാന്റം ഇന്ത്യയില്‍ പുറത്തിറങ്ങി

5.3 സെക്കന്‍ഡുകള്‍കൊണ്ടുതന്നെ നിശ്ചലാവസ്ഥയില്‍നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനാകും. മണിക്കൂറില്‍ 250 കിലോമീറ്ററായി പരമാവധി വേഗം നിജപ്പെടുത്തിയിട്ടുണെങ്കിലും അതിവേഗ ട്രാക്കുകളില്‍ വേഗം ഇതിലും കൂടും.

600 മീറ്റര്‍ ദൂരം വരെ ഹെഡ്‌ലാംമ്പുകളുടെ പ്രകാശമെത്തും. രാജ്യത്തെ ഏറ്റവും വില കൂടിയ റോള്‍സ് റോയ്‌സ് കാറാണിത്.

malayalam.goodreturns.in

English summary

2018 Rolls-Royce Phantom launched at Rs 9.5 crore

Rolls-Royce has launched the 2018 Phantom in India at Rs 9.5 crore for the standard wheelbase version and Rs 11.35 crore for the extended wheelbase version.
Story first published: Saturday, February 24, 2018, 15:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X