മാരുതി ആൾട്ടോ വിൽപ്പന 35 ലക്ഷം കടന്നു
സാധാരണക്കാരുടെ ഇഷ്ട്ട കാറായ മാരുതി സുസുക്കി ആൾട്ടോയുടെ ഇന്ത്യയിലെ വിൽപ്പന 35 ലക്ഷം കടന്നു. മാരുതി ആൾട്ടോയുടെ ഈ ഉയർച്ച ഇന്ത്യൻ മധ്യവർഗത്തിന്റെ വളർച്ചയെയാണ് സൂചിപ്പിക്കുന്നത്. കാരണം ഇടത്തരക്കാരാണ് ആൾട്ടോയുടെ ആരാധകർ.
നിസ്സാൻ, റിനോൾട്ട് തുടങ്ങിയ ബ്രാൻഡുകൾ ആൾട്ടോയെ പിന്നിലാക്കാൻ ശ്രമിച്ചെങ്കിലും ആളുകൾക്ക് മാരുതിയോടുള്ള പ്രിയം ഒട്ടും കുറഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് കണക്കുകൾ. കുറഞ്ഞ വിലയും മികച്ച ഇന്ധനക്ഷമതയുമാണ് ഈ കുഞ്ഞൻ കാറിന്റെ പ്രത്യേകത.

2000 സെപ്തംബറിൽ മാരുതി 800 ന്റെ പിൻഗാമിയായാണ് മാരുതി സുസുക്കി ആൾട്ടോ ആദ്യമായി ഇന്ത്യയിൽ വിപണിയിലിറക്കിയത്. മാപിന്നീട് ആൾട്ടോയുടെ തന്നെ നിരവധി പതിപ്പുകളും കമ്പനി പരിചയപ്പെടുത്തി.
ശ്രീലങ്ക, അൾജീരിയ, ചിലി, യുകെ, നെതർലൻഡ് തുടങ്ങി 70 രാജ്യങ്ങളിലേക്ക് മാരുതി 4 ലക്ഷത്തിലധികം ആൾട്ടോ കാറുകൾ കയറ്റുമതി ചെയ്തിട്ടുമുണ്ട്. വിദേശ കമ്പനികളെ അപേക്ഷിച്ച് സുരക്ഷാ സന്നാഹങ്ങളും മറ്റു സൗകര്യങ്ങളും കുറവാണ് എന്നുള്ളതാണ് കാറിന്റെ പോരായ്മ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
