രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപാദനം 2017 - 18 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 7.2 ശതമാനം വർദ്ധിച്ചു.
ഇന്ത്യൻ സമ്പദ്ഘടന നേട്ടത്തിലേയ്ക്ക് കുതിക്കുന്നു. കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപാദനം 2017 - 18 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 7.2 ശതമാനം വരെ വർദ്ധിച്ചു.
കഴിഞ്ഞ അഞ്ചു പാദങ്ങളിൽ വച്ച് ഏറ്റവും വേഗതയേറിയ വളർച്ചയാണ് ഇത്. പ്രതീക്ഷിച്ചതിനേക്കാൾ വളരെ വലുതാണ് ഇത്തവണത്തെ നേട്ടം. സാമ്പത്തിക വിദഗ്ധർ 6.9 ശതമാനം വളർച്ചയാണ് ഇത്തവണ പ്രവചിച്ചിരുന്നത്. എന്നാൽ ഇന്ത്യ 7.2 ശതമാനത്തിലേക്ക് ഉയർന്നു.

നോട്ടു നിരോധനം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് രാജ്യം മോചിതമായെന്നതിന്റെ സൂചനയാണ് ജിഡിപി വളർച്ച നിരക്കിലെ ഈ നേട്ടം. നോട്ട് നിരോധനം മാത്രമല്ല ചരക്ക്, സേവന നികുതിയും (ജിഎസ്ടി) വളർച്ചാ നിരക്ക് കുറയാൻ കാരണമാണെന്നായിരുന്നു സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കിയിരുന്നത്.
ഏപ്രിൽ-ജൂൺ പാദത്തിൽ മൂന്നു വർഷത്തിനുള്ളിലെ ഏറ്റവും കുറവ് വളർച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. 5.7 ശതമാനമായിരുന്നു വളർച്ചാ നിരക്ക്. എന്നാൽ ഇത്തവണ ഈ കോട്ടം മറികടന്നു.
malayalam.goodreturns.in
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications