ഊബ‍‌‍ർ, ഒല ഡ്രൈവ‍ർമാ‌ർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

രാജ്യത്തെ ഊബർ, ഒല ഡ്രൈവർമാർ ഞായറാഴ്ച അർദ്ധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കമ്പനി വാഗ്ദാനങ്ങൾ ലംഘിക്കുന്നുവെന്ന് ആരോപിച്ച് രാജ്യത്തെ ഊബർ, ഒല ഡ്രൈവർമാർ ഞായറാഴ്ച അർദ്ധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. മുംബൈ, ഡൽഹി, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ഡ്രൈവർമാർ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ബിസിനസിൽ ഇടിവുണ്ടായതാണ് ഡ്രൈവർമാ‍ർ പണിമുടക്കാൻ കാരണം. കമ്പനികളുടെ മോശം പ്രവ‍ർത്തന രീതിയാണ് ബിസിനസിൽ തക‍ർച്ചയുണ്ടാകാൻ കാരണമെന്നാണ് ഡ്രൈവർമാരുടെ ആരോപണം.

ഊബ‍‌‍ർ, ഒല ഡ്രൈവ‍ർമാ‌ർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

നിരവധി വാഗ്ദാനങ്ങൾ നൽകിയാണ് തങ്ങളെ ഈ മേഖലയിലേക്ക് കമ്പനികൾ ആകർഷിച്ചത് എന്നാൽ വാ​ഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് ഡ്രൈവർമാ‍ർ പറയുന്നു.

സ്ഥിരം ഒല, ഊബ‍ർ ക്യാബുകളെ ആശ്രയിച്ച് യാത്ര ചെയ്യുന്ന നിരവധി പേരാണ് ന​ഗരങ്ങളിലുള്ളത്. മറ്റ് ടാക്സികളേക്കാൾ കുറഞ്ഞ നിരക്കാണ് ആളുകളെ ഒല, ഊ‍ബ‍ർ എന്നിവയെ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ പണിമുടക്ക് യാത്രക്കാരെ വലയ്ക്കുമെന്നാണ് വിലയിരുത്തൽ.

malayalam.goodreturns.in

Read more about: ola uber ഒല ഊബർ
English summary

Ola, Uber drivers’ strike starts today

Scores of commuters could be inconvenienced as Ola and Uber driver partners have threatened an indefinite strike from Monday.
Story first published: Monday, March 19, 2018, 8:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X