ട്രെയിൻ ടിക്കറ്റ് മാത്രമല്ല സ്റ്റേഷനിൽ നിന്നുള്ള കാറും ഇനി മുൻകൂട്ടി ബുക്ക് ചെയ്യാം!!

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ട്രെയിൻ യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്താൻ പുതിയ പദ്ധതിയുമായി ഐആർസിടിസി. ഇനി മുതൽ ട്രെയിൻ ടിക്കറ്റുകൾ മാത്രമല്ല ട്രെയിൻ ഇറങ്ങി യാത്രക്കാർക്ക് പോകേണ്ട സ്ഥലത്തേയ്ക്കുള്ള കാറും മുൻകൂട്ടി ബുക്ക് ചെയ്യാം. ഐആർസിടിസി റെയിൽ-കണക്ട് മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഇത് സാധ്യമാകുക.

 

ഒല ക്യാബ്

ഒല ക്യാബ്

ഐആർസിടിസി ഒല ക്യാബുമായി ചേർന്നാണ് ഈ സൗകര്യം ഏ‍ർപ്പെടുത്തിയിരിക്കുന്നത്. പദ്ധതി ഇന്നലെ മുതൽ നടപ്പിലാക്കി.

കാ‍ർ ബുക്ക് ചെയ്യുന്നതെങ്ങനെ?

കാ‍ർ ബുക്ക് ചെയ്യുന്നതെങ്ങനെ?

ഐആ‍ർസിടിസിയുടെ ആപ്ലിക്കേഷൻ തുറന്ന് ക്യാബ് ബുക്കിം​ഗ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തമിഴ്നാട്ടിലെ പ്രധാന നഗരങ്ങളുൾപ്പെടെ ഇന്ത്യയിലെ 102 നഗരങ്ങളിൽ ഈ സേവനം ലഭ്യമാകും.

ബുക്ക് ചെയ്യേണ്ടതെന്ന്?

ബുക്ക് ചെയ്യേണ്ടതെന്ന്?

ട്രെയിൻ ബുക്ക് ചെയ്തിരിക്കുന്ന ദിവസത്തിന് ഏഴ് ദിവസം മുമ്പ് മുതൽ യാത്രക്കാ‍‍ർക്ക് കാ‍ർ ബുക്ക് ചെയ്യാവുന്നതാണ്. ഒല ക്യാബുകൾ ഈടാക്കുന്ന അതേ തുകയ്ക്ക് തന്നെ നിങ്ങൾക്ക് ഈ ആപ്പ് വഴിയും വാഹനങ്ങൾ ലഭിക്കും.

ഐആർസിടിസി ആപ്പ്

ഐആർസിടിസി ആപ്പ്

2014 ഒക്ടോബറിലാണ് ഐആർസിടിസി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. ആദ്യം ആപ്പ് വഴി ജനറൽ റിസർവേഷൻ ടിക്കറ്റുകൾ മാത്രമാണ് ബുക്ക് ചെയ്യാൻ സാധിച്ചിരുന്നത്. എന്നാൽ പിന്നീട് 2016ൽ മൊബൈൽ ആപ്ലിക്കേഷൻ അപ്ഗ്രേഡ് ചെയ്ത് വീണ്ടും അവതരിപ്പിച്ചു. 2017 ജനുവരി മുതൽ തത്കാൽ ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചു. ഇപ്പോൾ ക്യാബ് കൂടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

malayalam.goodreturns.in

English summary

Train Passengers can book cabs through IRCTC app

Rail passengers can now make their end-to-end travel bookings including cabs through IRCTC rail-connect mobile application.The rail-connect mobile application, launched by the Indian Railway Catering Tourism Corporation (IRCTC), has been provided with the additional facility of cab booking from Monday. The IRCTC has tied up with OLA Cab in this connection.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X