എയ‍ർ ഇന്ത്യ എക്സ്പ്രസ്: കൊച്ചി - സിംഗപ്പൂർ സർവ്വീസ് ഇന്ന് മുതൽ

എയർ ഇന്ത്യ എക്‌സ്പ്രസിന്റെ കൊച്ചി - സിംഗപ്പൂർ സർവീസിന് ഇന്നു തുടക്കം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എയർ ഇന്ത്യ എക്‌സ്പ്രസിന്റെ കൊച്ചി - സിംഗപ്പൂർ സർവീസിന് ഇന്നു തുടക്കം. ആദ്യ വിമാനം ഐഎക്സ് 484 രാവിലെ 10.45ന് കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും. പ്രാദേശിക സമയം വൈകിട്ട് ഏഴിനു സിംഗപ്പൂരെത്തും.

മധുര വഴിയാണ് സർവ്വീസ്. എന്നാൽ കൊച്ചി-മധുര ടിക്കറ്റില്ല. കൊച്ചിയിൽ നിന്ന് ആഴ്ച്ചയിൽ മൂന്ന് ദിവസമാണ് സർവ്വീസുള്ളത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഇത്.

എയ‍ർ ഇന്ത്യ എക്സ്പ്രസ്: കൊച്ചി - സിംഗപ്പൂർ സർവ്വീസ് ഇന്ന്

സിംഗപ്പൂരിൽ നിന്ന് തിരിച്ചുള്ള വിമാനം ഐഎക്‌സ് 483 രാത്രി 8.10നു പുറപ്പെട്ട് 11.45 നു കൊച്ചിയിലെത്തും. 189 സീറ്റുളള ബോയിങ് 737 -800 വിമാനമാണ് ഉപയോഗിക്കുന്നത്.

കൊച്ചി-സിംഗപ്പൂർ റൂട്ടിൽ ആദ്യമായാണ് ഇന്ത്യൻ കമ്പനിയുടെ സർവീസ്. രാജ്യത്തെ ആദ്യ രാജ്യാന്തര ബജറ്റ് വിമാനയാത്രാ കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് അടിസ്ഥാന ഭക്ഷണ, പാനീയങ്ങൾ സൗജന്യമായി നൽകും. ഇഷ്ടഭക്ഷണം ഓൺലൈനായി ഉറപ്പാക്കാനും സൗകര്യമുണ്ട്.

malayalam.goodreturns.in

English summary

Air India Express services to Singapore

Air India Express, the Kochi-based budget carrier, is all set to commence services in the Kochi-Singapore sector from Tuesday. The first flight, IX 484, will take off from the Cochin International Airport at 10:40 a.m. to arrive in Singapore at 07:05 p.m. (local time).
Story first published: Tuesday, March 27, 2018, 9:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X