ആധാർ - പാൻ ബന്ധിപ്പിക്കൽ: സമയ പരിധി വീണ്ടും നീട്ടി

പെ​ർ​മ​ന​ന്‍റ് അ​ക്കൗ​ണ്ട് ന​മ്പരും (പാ​ൻ) ആ​ധാ​റും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കുന്നതിനുള്ള സമയ പരിധി ജൂ​ൺ 30 വ​രെ നീ​ട്ടി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ പെ​ർ​മ​ന​ന്‍റ് അ​ക്കൗ​ണ്ട് ന​മ്പരും (പാ​ൻ) ആ​ധാ​റും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കുന്നതിനുള്ള സമയ പരിധി ജൂ​ൺ 30 വ​രെ നീ​ട്ടി. മാ​ർ​ച്ച് 31 ആ​യി​രു​ന്നു നേ​ര​ത്തേ നൽകിയിരുന്ന സ​മ​യ​പ​രി​ധി.

 

എന്നാൽ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​ത്തെ ​തു​ട​ർ​ന്നാ​ണ് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​റേ​റ്റ് ടാ​ക്സ​സ് (സി​ബി​ഡി​ടി) തീ​യ​തി നീ​ട്ടി​യ​ത്. മാര്‍ച്ച് അഞ്ച് വരെയുള്ള കണക്കനുസരിച്ച് 33 കോ​ടി പാ​നു​ക​ളി​ൽ 16.65 കോ​ടി ഇ​തി​ന​കം ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്. 

 
ആധാർ - പാൻ ബന്ധിപ്പിക്കൽ: സമയ പരിധി വീണ്ടും നീട്ടി

ഇത് നാലാം തവണയാണ് ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയം സര്‍ക്കാര്‍ നീട്ടി നല്‍കുന്നത്. അതേസമയം ക്ഷേമപദ്ധതികളുമായി ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതി 2018 മാര്‍ച്ച് 31 തന്നെയാണ്. ആധാറും മ്യൂച്വൽ ഫണ്ടും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതിയും മാർച്ച് 31 തന്നെ. 

ആധാര്‍ പാന്‍കാര്‍ ബന്ധിപ്പിക്കുന്നതിന് പുറമേ പുതിയ പാന്‍കാര്‍ഡ് എടുക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാണ്.  ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചായിരുന്നു കഴിഞ്ഞ തവണ തീയതി മാർച്ച് 31ലേയ്ക്ക് മാറ്റിയത്. 

malayalam.goodreturns.in

English summary

Aadhaar-PAN Linking Deadline Extended to June 30

The CBDT extended the deadline for the PAN-Aadhaar linking to June 30.The policy-making body of the tax department issued an order extending the deadline from the current last date of March 31.
Story first published: Wednesday, March 28, 2018, 10:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X