എയർ ഇന്ത്യയുടെ 76 ശതമാനവും എയർ ഇന്ത്യ എക്സ്പ്രസിന്റെ 100 ശതമാനവും ഓഹരി വിൽക്കാൻ കേന്ദ്രം ഒരുങ്ങുന്നു.
എയർ ഇന്ത്യയുടെ 76 ശതമാനവും എയർ ഇന്ത്യ എക്സ്പ്രസിന്റെ 100 ശതമാനവും ഓഹരി വിൽക്കാൻ കേന്ദ്രം ഒരുങ്ങുന്നു. എയർപോർട്ട് സേവനങ്ങൾക്കായി എയർ ഇന്ത്യ തുടങ്ങിയ ഉപ കമ്പനിയായ എയിസാറ്റ്സിലെ 50 ശതമാനം ഓഹരിയും ഗവൺമെന്റ് വിൽക്കുമെന്നാണ് വിവരം.
എയർ ഇന്ത്യയുടെയും ഉപകമ്പനികളുടെയും ഓഹരി വില്പനയ്ക്കു താത്പര്യ പത്രം ക്ഷണിച്ചു കഴിഞ്ഞു. മേയ് 14നകം താത്പര്യപത്രം സമർപ്പിക്കണം.
എയർ ഇന്ത്യ മാനേജ്മെന്റിനോ തൊഴിലാളികൾക്കോ ഇതിൽ പങ്കെടുക്കുന്നതിനു തടസ്സമില്ല.

ഓഹരി വിറ്റഴിക്കലിലൂടെ എയർ ഇന്ത്യയെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടയിലും എയർ ഇന്ത്യ ജീവനക്കാരുടെ ശമ്പളം കൂട്ടി നൽകാൻ ഒരുങ്ങുന്നുവെന്ന് അടുത്തിടെ വാർത്തകൾ പുറത്തു വന്നിരുന്നു. നൂറോളം പൈലറ്റുമാരുടെ ശമ്പളമാണ് എയർ ഇന്ത്യ ഉയർത്താൻ തീരുമാനിച്ചിരിക്കുന്നത്. പ്രതിമാസം 12 ലക്ഷം രൂപ വരെയാണ് ഇവരുടെ ശമ്പള വർദ്ധനവ്.
അരലക്ഷം കോടിയിലേറെ രൂപയുടെ കടബാധ്യതയിലാണ് എയർ ഇന്ത്യ. വർഷങ്ങളായി കമ്പനി നഷ്ടത്തിലാണ്. വാങ്ങുന്നവർക്കു കമ്പനിയുടെ മാനേജ്മെന്റ് നിയന്ത്രണം കൈമാറും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
