കത്‌വ പെണ്‍കുട്ടിയെ അപമാനിച്ച കൊടക് മഹീന്ദ്ര ബാങ്ക് മാനേജരെ പിരിച്ചുവിട്ടു

കത്‌വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നതിനെ ന്യായീകരിച്ച ജീവനക്കാരനെ പിരിച്ചുവിട്ടെന്ന് കൊടക് മഹീന്ദ്ര ബാങ്ക്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കശ്മീരിലെ കത്‌വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നതിനെ ന്യായീകരിച്ച ജീവനക്കാരനെ പിരിച്ചുവിട്ടെന്ന് കൊടക് മഹീന്ദ്ര ബാങ്ക്. ബാങ്കില്‍ അസിസ്റ്റന്റ് മാനേജരായി ജോലി ചെയ്തിരുന്ന വിഷ്ണു നന്ദകുമാറാണ് പെണ്‍കുട്ടിയെ അപമാനിക്കുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

കശ്മീരില്‍ ക്ഷേത്രത്തിനുള്ളില്‍ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ എട്ടു വയസുകാരി ആസിഫയുടെ വിയോഗത്തെ തു‍ടർന്ന് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഇങ്ങനെയാണ്. "ഇവളെ എല്ലാം ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യയക്ക് എതിരെ തന്നെ ബോംബ് ആയി വന്നേനെ".

ബാങ്കിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പ്രതിഷേധം

ബാങ്കിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പ്രതിഷേധം

ഇയാളുടെ പോസ്റ്റിനെതിരെ നിരവധിയാളുകൾ ബാങ്കിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പ്രതിഷേധം രേഖപ്പെടുത്തി. ഒരു രാത്രി കൊണ്ട് ബാങ്കിന്റെ ഫെയ്സ്ബുക്ക് പേജ് റേറ്റിങ് 1.4 ലേക്ക് കൂപ്പുകുത്തി.

പിരിച്ചുവിട്ടു

പിരിച്ചുവിട്ടു

എന്നാൽ വിഷ്ണുവിനെ ഏപ്രില്‍ 11ന് തന്നെ പിരിച്ചുവിട്ടതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. മോശം പ്രകടനത്തെ തുടര്‍ന്നാണ് ഇയാളെ പിരിച്ചുവിട്ടതെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.

വിഷ്ണുവിനെതിരെ പരാതി

വിഷ്ണുവിനെതിരെ പരാതി

എറണാകുളം നെട്ടൂര്‍ സ്വദേശി വിഷ്ണുവിനെതിരെ കെഎസ്‍യു കമ്മീഷണര്‍ക്ക് പരാതി നല്‍കി. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കി വര്‍ഗ്ഗീയ കലാപം നടത്താന്‍ ശ്രമിച്ചെന്നാണ് പരാതി.

malayalam.goodreturns.in

English summary

Kotak Mahindra Bank sacks employee for hate post against Kathua rape victim

Kotak Mahindra Bank, the country's fourth largest private lender, has sacked one of its employees after he posted a hate-spewing post on social media relating to the rape and murder of eight-year-old girl from Kathua in Jammu.
Story first published: Saturday, April 14, 2018, 13:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X