എൻപിഎസ് നിക്ഷേപ പദ്ധതി കൂടുതൽ ലാഭകരം; നിങ്ങൾ തീർച്ചയായും അറിയേണ്ട മാറ്റങ്ങൾ

എൻപിഎസിന്റെ നടത്തിപ്പുകാരായ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി 2017 നവംബറിൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് മാറ്റങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എൻപിഎസ് നിക്ഷേപ പദ്ധതിയിലെ പുതിയ മാറ്റങ്ങൾ നിങ്ങൾ അറിഞ്ഞോ? എൻപിഎസിന്റെ നടത്തിപ്പുകാരായ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി 2017 നവംബറിൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് മാറ്റങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. ഈ മാറ്റങ്ങൾ പദ്ധതിയെ കൂടുതൽ ആകർഷകമാക്കുന്നതാണ്.

60 വയസ്സ് കഴിഞ്ഞവർക്കും അംഗങ്ങളാകാം

60 വയസ്സ് കഴിഞ്ഞവർക്കും അംഗങ്ങളാകാം

മുമ്പ് 60 വയസ്സു വരെയുള്ളവർക്കാണ് ഈ പദ്ധതിയിൽ നിക്ഷേപിക്കാൻ അവസരമുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ 65 വയസ്സ് വരെയുള്ളവർക്കും നിക്ഷേപം നടത്താം.

മുഴുവൻ തുകയും പിൻവലിക്കാം

മുഴുവൻ തുകയും പിൻവലിക്കാം

പുതിയ ഉത്തരവ് പ്രകാരം രണ്ട് ലക്ഷം രൂപ വരെയുള്ള മച്യൂരിറ്റി തുക ആനുവിറ്റിയിലേയ്ക്ക് മാറ്റേണ്ടതില്ല. അതായത് മുഴുവൻ തുകയും പിൻവലിക്കാം. എന്നാൽ ഓരോ വർഷത്തെയും നിക്ഷേപം മൂന്ന് വർഷമെങ്കിലും പൂർത്തിയാക്കണം എന്ന നിബന്ധനയുണ്ട്. എന്നാൽ നേരത്തേ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയുടെ 40 ശതമാനം പെൻഷൻ ലഭിക്കുന്നതിനുള്ള ഫണ്ടിൽ നിർബന്ധമായും നിക്ഷേപിക്കണം എന്നുണ്ടായിരുന്നു.

നിക്ഷേപം തുടങ്ങുന്നതെങ്ങനെ?

നിക്ഷേപം തുടങ്ങുന്നതെങ്ങനെ?

ആവശ്യമായ രേഖകൾ സമർപ്പിച്ച് കെവൈസി നിബന്ധനകൾ പൂർത്തിയാക്കിയാൽ എൻപിഎസിന്റെ അക്കൌണ്ട് നമ്പറായ പെർമനന്റ് റിട്ടയർമെന്റ് അക്കൌണ്ട് നമ്പർ ലഭിക്കും. ഇതോടെ നിക്ഷേപത്തിനായി നിങ്ങളുടെ അക്കൌണ്ട് നമ്പർ സജ്ജമാകും.

ആവശ്യമായ രേഖകൾ

ആവശ്യമായ രേഖകൾ

  • ആധാർ
  • പാൻ
  • ഫോട്ടോ
  • ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരങ്ങൾ
  • അപേക്ഷിക്കേണ്ടത് എവിടെ?

    അപേക്ഷിക്കേണ്ടത് എവിടെ?

    അംഗീകൃത സ്ഥാപനങ്ങൾ വഴിയോ ഓൺലൈനായോ പദ്ധതിയിൽ അംഗങ്ങളാകാവുന്നതാണ്. അംഗീകൃത സ്ഥാപനങ്ങളാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ പിഎഫ്ആർഡിഎ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നേരിൽ ചെന്ന് പണമടച്ച് അംഗങ്ങളാകാം.

    അടുത്തുള്ള സ്ഥാപനങ്ങൾ കണ്ടെത്താൻ

    അടുത്തുള്ള സ്ഥാപനങ്ങൾ കണ്ടെത്താൻ

    നിങ്ങളുടെ അടുത്തുള്ള പിഎഫ്ആർഡിഎ അംഗീകാരമുള്ള സ്ഥാപനങ്ങൾ കണ്ടെത്താൻ എൻഎസ്ഡിൽ എല്ലിന്റെ വെബ്സൈറ്റിൽ (https://npscra.nsdl.co.in) പ്രവേശിച്ച് നിങ്ങളുടെ സംസ്ഥാനവും അടുത്തുള്ള സ്ഥലവും തിരഞ്ഞെടുക്കുക. നിങ്ങളുടെ അടുത്തുള്ള ഒന്നിലേറെ കേന്ദ്രങ്ങളുടെ വിലാസം, ഫോൺ നമ്പർ, ഇ മെയിൽ ഐഡി തുടങ്ങിയ വിവരങ്ങൾ അപ്പോൾ നിങ്ങൾക്ക് ലഭ്യമാകും.

malayalam.goodreturns.in

English summary

Things To Know About Latest NPS Rules

Pension regulator PFRDA (Pension Fund Regulatory and Development Authority) has increased the maximum age for joining NPS (National Pension Scheme) to 65, from 60 earlier.
Story first published: Thursday, April 19, 2018, 13:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X