എൻആ‍‍ർഐകൾക്ക് സന്തോഷ വാ‍ർത്ത!!! മേയ് 3 മുതല്‍ പ്രവാസി ചിട്ടി തുടങ്ങും

മേയ് 3 മുതല്‍ പ്രവാസി ചിട്ടികൾ തുടങ്ങാൻ കിഫ്ബി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മേയ് 3 മുതല്‍ പ്രവാസി ചിട്ടികൾ തുടങ്ങാൻ കിഫ്ബി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. യോ​ഗത്തിന് ശേഷം ധനമന്ത്രി തോമസ് ഐസകാണ് ഇക്കാര്യം അറിയിച്ചത്.

 

2042 കോടി രൂപയുടെ പദ്ധതി

2042 കോടി രൂപയുടെ പദ്ധതി

സംസ്ഥാനത്ത് 2042 കോടി രൂപയുടെ മരാമത്ത് പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നൽകി. ബോണ്ട് ഉപയോഗിച്ച് സിംഗപ്പൂര്‍, ലണ്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വായ്പ വഴി പണം സമാഹരിച്ച് പദ്ധതികള്‍ നടപ്പാക്കാന‍ാണ് ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് അറിയിച്ചു.

സുരക്ഷിതത്വം ഉറപ്പ്

സുരക്ഷിതത്വം ഉറപ്പ്

കെ.എസ്.എഫ്.ഇ ചിട്ടിക്ക് സര്‍ക്കാരിന്‍െറ ഗ്യാരണ്ടിയും സുരക്ഷിതത്വവുമുണ്ട്. അതുകൊണ്ട് പ്രവാസികള്‍ക്ക് ധൈര്യത്തോടെ ചിട്ടിയിൽ ചേരാം. സമ്പൂർണ കോർ ബാങ്കിങ് വന്നതോടെ ഇടപാടുകാർക്ക് ഏതു ശാഖയിൽ ചെന്നാലും പണം അടയ്ക്കാനാകും.

നാടിന്റെ വികസനത്തിൽ പങ്കാളികളാകാം

നാടിന്റെ വികസനത്തിൽ പങ്കാളികളാകാം

കിഫ്ബിയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് സമ്പാദ്യപദ്ധതി എന്നതിലുമപ്പുറം നാടിന്റെ വികസനത്തിലും പങ്കാളികളാകാം. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്(കിഫ്ബി) രൂപീകരിച്ചിരിക്കുന്നത്.

ആദ്യവര്‍ഷം ഒരുലക്ഷം പേ‍ർ

ആദ്യവര്‍ഷം ഒരുലക്ഷം പേ‍ർ

ആദ്യവര്‍ഷം തന്നെ ഒരു ലക്ഷം പേരെ പ്രവാസി ചിട്ടിയില്‍ ചേര്‍ക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. പ്രവാസികള്‍ മാസത്തവണയായി അടക്കുന്ന പണം മുഴുവന്‍ അപ്പപ്പോള്‍ കെ.എസ്.എഫ്.ഇയുടെ പേരില്‍ കിഫ്ബിയുടെ പ്രവാസി ബോണ്ടുകളില്‍ സ്വമേധയാ നിക്ഷേപിക്കപ്പെടും. ചിട്ടി പിടിക്കുമ്പോഴോ നറുക്കുവീണ പണം പിന്‍വലിക്കുമ്പോഴോ ആവശ്യമുള്ള പണം പിന്‍വലിക്കാന്‍ കെഎസ്എഫ്ഇക്ക് കോള്‍ ഒപ്ഷന്‍ ഉണ്ടാകും.

കിഫ്കി ബോണ്ട്

കിഫ്കി ബോണ്ട്

മിച്ചമുള്ള പണം കിഫ്ബിയുടെ ബോണ്ടുകളില്‍ കിടക്കും. പദ്ധതി നടപ്പിലാകുന്ന ഏതാനും വര്‍ഷം കൊണ്ട് ഇത്തരത്തില്‍ 12,000 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.

malayalam.goodreturns.in

English summary

Pravasi Chitty Launch Next Month

Kifbi executive meeting decided to launch pravasi chitty from next month.
Story first published: Thursday, April 26, 2018, 10:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X