സാങ്കേതിക പിഴവ്!! ട്വിറ്റർ പാസ്‍വേഡുകൾ വേ​ഗം മാറ്റിക്കൊള്ളൂ...

നിങ്ങൾക്ക് ട്വിറ്റ‍ർ അക്കൗണ്ടുണ്ടോ? എങ്കിൽ എത്രയും വേ​ഗം പാസ്‍വേഡുകൾ മാറ്റിക്കൊളളൂ... കാരണം പാസ്‌വേര്‍ഡുകള്‍ സൂക്ഷിച്ചിട്ടുള്ള ട്വിറ്ററിന്റെ ഇന്റേണല്‍ ലോഗിനിൽ പിഴവുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾക്ക് ട്വിറ്റ‍ർ അക്കൗണ്ടുണ്ടോ? എങ്കിൽ എത്രയും വേ​ഗം പാസ്‍വേഡുകൾ മാറ്റിക്കൊളളൂ... കാരണം പാസ്‌വേര്‍ഡുകള്‍ സൂക്ഷിച്ചിട്ടുള്ള ട്വിറ്ററിന്റെ ഇന്റേണല്‍ ലോഗിനിൽ പിഴവുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

ഇക്കാരണത്താൽ ഉപഭോക്താക്കൾ എത്രയും വേ​ഗം പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്നും ട്വിറ്റ‍ർ അറിയിച്ചു. ലോകത്തെ 33 കോടി ഉപഭോക്താക്കളോടാണ് പാസ്‍വേർഡ് മാറ്റാൻ ട്വിറ്റർ ആഹ്വാനം ചെയ്തത്.

സാങ്കേതിക പിഴവ്!! ട്വിറ്റർ പാസ്‍വേഡുകൾ വേ​ഗം മാറ്റിക്കൊള്ളൂ.

എന്നാൽ ഇതാരും ദുരുപയോഗം ചെയ്തിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും ട്വിറ്റര്‍ ഔദ്യോഗിക ട്വീറ്റിലൂടെ പിന്നീട് അറിയിച്ചു. എങ്കിലും മുൻകരുതൽ എന്ന നിലയിലാണ് പാസ്‍വേർഡ് മാറ്റാൻ ആവശ്യപ്പെടുന്നതെന്ന് ട്വിറ്റർ ചീഫ് എക്സിക്യുട്ടീവ് ജാക്ക് ഡോഴ്സേ ട്വീറ്റ് ചെയ്തു.

ട്വിറ്ററിന്റെ 'ഹാഷിങ്' ഫീഡിലാണു പിഴവു കണ്ടെത്തിയത്. ഒരാൾ നൽകുന്ന പാസ്‍വേഡിനെ നമ്പറുകളും അക്ഷരങ്ങളുമാക്കി മാറ്റി സൂക്ഷിക്കുന്ന സംവിധാനമാണു ഹാഷിങ്. വാർത്ത പുറത്തു വന്നതിന് പിന്നാലെ ട്വിറ്ററിന്റെ ഓഹരി വിലയിൽ ഒരു ശതമാനത്തിന്റെ കുറവുണ്ടായി. പാസ്‌വേര്‍ഡുകള്‍ ചോര്‍ന്നുവെന്ന അറിയിപ്പ് ലോകത്തെ ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഭീതിയുണ്ടാക്കിയിട്ടുണ്ട്. എത്ര പാസ്‌വേഡുകളാണു തകർക്കപ്പെട്ടിരിക്കുന്നതെന്നു വ്യക്തമായിട്ടില്ല.

malayalam.goodreturns.in

English summary

Twitter urges all users to change passwords after glitch

Twitter Inc urged its more than 330 million users to change their passwords after a glitch caused some to be stored in readable text on its internal computer system rather than disguised by a process known as “hashing”.
Story first published: Friday, May 4, 2018, 14:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X