കോഴിക്കോട് ലുലു ഗ്രൂപ്പിന്റെ 1000 കോടിയുടെ പദ്ധതി; 3000 പേര്‍ക്ക് തൊഴില്‍ ഉറപ്പ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോഴിക്കോട് 1000 കോടി രൂപയുടെ നിക്ഷേപവുമായി ലുലൂ ഗ്രൂപ്പ് എത്തുന്നു. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫ് അലി തന്നെയാണ് പദ്ധതി പ്രഖ്യാപിച്ചത്.

 

പ്രഖ്യാപനം ദുബായിൽ

പ്രഖ്യാപനം ദുബായിൽ

ദുബായിലായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ഹോട്ടലും അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററും,ഷോപ്പിങ് സെന്റന്ററും അടങ്ങുന്നതാണ് പദ്ധതി. മൂന്ന് മാസത്തിനകം നിര്‍മാണം ആരംഭിക്കും.

3000 പേർക്ക് തൊഴിൽ

3000 പേർക്ക് തൊഴിൽ

പദ്ധതി നടപ്പിലാക്കുന്നത് വഴി 3000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് വിവരം. നിർമ്മാണ പ്രവർത്തനങ്ങൾക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചു കഴിഞ്ഞു. മാങ്കാവിലാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിക്കുക.

മുഖ്യമന്ത്രിയുടെ നിർദ്ദേശം

മുഖ്യമന്ത്രിയുടെ നിർദ്ദേശം

കൊച്ചി ലുലു ബോള്‍ഗാട്ടി ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ലുലു ഗ്രൂപ്പ് നേരത്തെ പറഞ്ഞിരുന്ന ഒരു പദ്ധതിയാണ് കോഴിക്കോട് നഗരത്തിലെ ഷോപ്പിങ് മാള്‍ എന്നും എന്നാല്‍, അതെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറഞ്ഞുകേള്‍ക്കുന്നില്ലെന്നും അറിയിച്ചിരുന്നു. തുടര്‍ന്നാണ് പദ്ധതി പ്രഖ്യാപനം ദ്രുതഗതിയിലായത്. പദ്ധതിക്ക് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും മുഖ്യമന്ത്രി അന്ന് അറിയിച്ചിരുന്നു.

malayalam.goodreturns.in

Read more about: lulu job ലുലു ജോലി
English summary

Lulu Group Announces New Project At Calicut

The UAE-based Lulu Group International has announced new project at Calicut.
Story first published: Tuesday, May 8, 2018, 16:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X