ജിയോയുടെ പുതിയ പോസ്റ്റ്പെയ്ഡ് ഓഫറുകള്‍ മെയ് 15 മുതൽ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിലയന്‍സ് ജിയോ ഏറ്റവും പുതിയ പോസ്റ്റ്പെയ്ഡ് ഓഫറുകള്‍ പ്രഖ്യാപിച്ചു. സര്‍വീസ് മെയ് 15 മുതലാണ് ലഭ്യമാകുക. ദേശീയ- അന്താരാഷ്ട്ര റോമിംഗ്, അന്താരാഷ്ട്ര കോളിംഗ് പ്ലാനുകള്‍ എന്നിവയൊക്കെ ജിയോ പോസ്റ്റ് പെയ്ഡ് പ്ലാനിലുണ്ട്.

 

പോ‍ർട്ടബിലിറ്റി

പോ‍ർട്ടബിലിറ്റി

മറ്റ് സിം ഉപയോഗിക്കുന്നവര്‍ക്ക് നമ്പര്‍ മാറ്റാതെ തന്നെ ജിയോ പോസ്റ്റ് പെയ്ഡിലേക്ക് മാറാനും സൗകര്യമുണ്ട്. ജിയോ പോസ്റ്റ് പൈഡ് സബ്സ്ക്രൈബ് ചെയ്യുന്നവര്‍ക്ക് മുമ്പത്തെ സര്‍വീസികളില്‍ തടസ്സം ഉണ്ടാകാതെ തന്നെ തുടരാനായി കമ്പനിയുടെ സീറോ ടച്ച് സംവിധാനം സഹായിക്കും. കോളുകള്‍, ഇന്റര്‍നെറ്റ്, എസ്എംഎസ്, അന്താരാഷ്ട്ര കോളുകള്‍ എന്നിവയൊക്കെ ഇതില്‍ പെടും.

ബിൽ മെയിലിൽ വരും

ബിൽ മെയിലിൽ വരും

എല്ലാ മാസാവസാനവും ഇ മെയിലില്‍ സന്ദേശം വരുന്ന രീതിയില്‍ യഥാസമയം ഇ-ബില്‍ പരിശോധിക്കാനുളള സംവിധാനവും കമ്പനി ഒരുക്കിയിട്ടുണ്ട്. ഓട്ടോ-പേ സംവിധാനത്തിലൂടെ അണ്‍ലിമിറ്റഡ് പ്ലാനുകളും ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.

199 രൂപയുടെ പ്ലാൻ

199 രൂപയുടെ പ്ലാൻ

പുതിയ പോസ്റ്റ് പെയ്ഡ് അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ജിയോ 199 രൂപയ്ക്ക് 25 ജിബി ഡാറ്റ ലഭ്യമാകുന്ന പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. വോഡാഫോണും എയര്‍ടെലും നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ജിയോയുടെ പോസ്റ്റ് പെയ്ഡ് പ്ലാന്‍. 499 രൂപ മുതലാണ് വൊഡാഫോണിന്റെയും എയ‍ർടെല്ലിന്റെയും പ്ലാനുകള്‍ തുടങ്ങുന്നത്.

അന്താരാഷ്ട്ര കോളുകൾക്ക് മിനിട്ടിന് 50 പൈസ

അന്താരാഷ്ട്ര കോളുകൾക്ക് മിനിട്ടിന് 50 പൈസ

മിനിട്ടിന് 50 പൈസ എന്ന നിരക്കില്‍ ജിയോ അന്താരാഷ്ട്ര കോളുകളും ലഭ്യമാക്കും. അമേരിക്കയ്ക്കും കാനഡയ്ക്കും ഇതേ നിരക്കില്‍ തന്നെ കോളുകള്‍ ചെയ്യാനാവും. മറ്റ് സര്‍വീസ് നിരക്കുകളൊന്നുമില്ലാതെയാണ് ഇത് ലഭ്യമാക്കുക.

മറ്റ് ഓഫറുകൾ

മറ്റ് ഓഫറുകൾ

പുതിയ മൂന്ന് അന്താരാഷ്ട്ര റോമിംഗ് പാക്കുകളും ജിയോ അവതരിപ്പിച്ചു. 575 രൂപ, , 5,751 രൂപ എന്നിവയുടേതാണ് മറ്റ് ഓഫറുകൾ. 575 രൂപയുടെ പാക്കിന് ഒരു ദിവസം മാത്രമാണ് വാലിഡിറ്റിയുള്ളത്. 2,875 രൂപയുടെ പായ്ക്കിന് ഏഴു ദിവസവും 5,751രൂപയുടെ പായ്ക്കിന് 30 ദിവസവും വാലിഡിറ്റി ലഭിക്കും. മറ്റ് ആനുകൂല്യങ്ങൾക്ക് പുറമേ 575 രൂപയുടെയും 2,875 രൂപയുടെയും പായ്ക്കിനൊപ്പം 250 ജിബി ഹൈ സ്പീഡ് ഡാറ്റയും 5751 രൂപയുടെ പായ്ക്കിനൊപ്പം 5ജിബി ഹൈ സ്പീഡ് ഡാറ്റയുമാണ് ലഭിക്കുക.

malayalam.goodreturns.in

English summary

Reliance Jio Announces Rs. 199 Jio Postpaid Plan

Reliance Jio has announced new postpaid plans starting at Rs. 199 per month. Called "JioPostpaid", Reliance Jio's new postpaid plans will be available for subscription from May 15, 2018, the telecom company said in a statement.
Story first published: Friday, May 11, 2018, 15:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X