ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന് ആദ്യമായി വനിതാ മേധാവി

226 വര്‍ഷത്തിനിടയ്ക്ക് ആദ്യമായി ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ (എന്‍വൈഎസ്ഇ) മേധാവിയായി ഒരു വനിതയെത്തുന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

226 വര്‍ഷത്തിനിടയ്ക്ക് ആദ്യമായി ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ (എന്‍വൈഎസ്ഇ) മേധാവിയായി ഒരു വനിതയെത്തുന്നു. സ്റ്റേസി കന്നിംഗ്ഹാമാണ് ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ മേധാവിയായി വെള്ളിയാഴ്ച്ച ചുമതലയേല്‍ക്കുന്നത്.

 

നിരവധി പ്രഗത്ഭര്‍ എന്‍വൈഎസ്ഇയുടെ പ്രസിഡന്‍റ് പദവി വഹിച്ചിട്ടുണ്ടെങ്കിലും ഒരു വനിത ആ പദവിയിലെത്തുന്നത് ആദ്യമായാണ്. സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഫ്ലോര്‍ ക്ലാര്‍ക്കായി സേവനമാരംഭിച്ച സ്റ്റേസി, പിന്നീട് പടിപടിയായി വളര്‍ന്ന് അദ്ധ്യക്ഷ പദവിയിലേക്കെത്തുകയായിരുന്നു. എന്‍വൈഎസ്ഇയിൽ ആയിരക്കണക്കിന് പുരുഷൻമാർക്കിടയിൽ ജോലി ചെയ്ത 24 സ്ത്രീകളിൽ ഒരാളായിരുന്നു സ്റ്റേസി.

 
ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന് ആദ്യമായി വനിതാ മേധാവി

എന്‍വൈഎസ്ഇയുടെ 67 മത്തെ പ്രസിഡന്‍റായാണ് സ്റ്റേസിയെത്തുന്നത്. നിലവിലെ മേധാവി തോമസ് ഫാർലിയ്ക്ക് പകരമാണ് കന്നിംഗ്ഹാം സ്ഥാനമേൽക്കുന്നത്. നിലവില്‍ എന്‍വൈഎസ്ഇയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറാണ് സ്റ്റേസി. സ്റ്റേസിയുടെ ഒഴിവിലേയ്ക്ക് ജോൺ ടട്ടിൽ ആണ് പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി എത്തുക.

സ്റ്റേസിയുടെ കടന്നുവരവ് ബിസിനസ് ലോകത്തേയ്ക്ക് കടക്കാൻ ആ​ഗ്രഹിക്കുന്ന വനിതകള്‍ക്ക് ആത്മവിശ്വാസം പകരുന്നതാവും. ലോകത്തെ ഏറ്റവും പഴക്കമുളളതും ശക്തമായ അനേകം കമ്പനികള്‍ ലിസ്റ്റ് ചെയ്തിട്ടുളളതുമായ ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ പ്രസിഡന്‍റ് പദവി ലോകത്തെ ഏറ്റവും ഉയര്‍ന്ന പദവികളിലൊന്നാണ്.

malayalam.goodreturns.in

Read more about: stocks business women
English summary

NYSE's First Female President

In its history of 226 years, the New York Stock Exchange (NYSE) has appointed a female President for the first time. Stacey Cunningham, Chief Operating Officer (COO) of the exchange, has been appointed as NYSE Group's President.
Story first published: Wednesday, May 23, 2018, 16:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X