പ‍തഞ്ജലി സിമ്മുമായി ബാബ രാംദേവ്; ഓഫറുകൾ നിരവധി

‘പതഞ്‌ജലി സ്വദേശി സമൃദ്ധി' എന്ന പേരിൽ ബിഎസ്എൻഎല്ലുമായി സഹകരിച്ചാണ് സിം കാർഡ് അവതരിപ്പിക്കുക.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ടെലികോം രംഗത്തേക്ക് കടക്കുന്നു. 'പതഞ്‌ജലി സ്വദേശി സമൃദ്ധി' എന്ന പേരിൽ ബിഎസ്എൻഎല്ലുമായി സഹകരിച്ചാണ് സിം കാർഡ് അവതരിപ്പിക്കുക.

ഓഫറുകൾ

ഓഫറുകൾ

ഇന്ത്യയ്ക്കകത്ത് പരിധിയില്ലാതെ വിളിക്കാൻ കഴിയുന്ന സിം ആണ് പതഞ്ജലി അവതരിപ്പിക്കുക. 144 രൂപക്ക് ചാർജ് ചെയ്താൽ 2 ജിബി ഡാറ്റയ്ക്കൊപ്പം 100 സൗജന്യ എസ്എംഎസും ലഭിക്കും. ബിഎസ്എൻഎല്ലിന്റെ എല്ലാ ഓഫീസുകളിലും പതഞ്ജലി കാർഡ് ലഭ്യമാകും.

ആദ്യം ജീവനക്കാർക്ക്

ആദ്യം ജീവനക്കാർക്ക്

ആദ്യ ഘട്ടത്തിൽ പതഞ്‌ജലി ജീവനക്കാർക്കാണ് സിം നൽകുന്നത്. പൊതുജനങ്ങൾക്ക് സിം ലഭ്യമാകുമ്പോൾ പതഞ്‌ജലി ഉത്പന്നങ്ങൾക്ക് വിലയിൽ 10 ശതമാനം ഇളവും ലഭിക്കും. കാർഡുടമകൾക്ക് സൗജന്യ ഇൻഷുറൻസും ലഭ്യമാകും. 2.5 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസും അഞ്ചു ലക്ഷത്തിന്റെ ലൈഫ് ഇൻഷുറൻസുമാണ് ലഭിക്കുക.

ബിസിനസ് വളർച്ച

ബിസിനസ് വളർച്ച

ബിസിനസിൽ കഴിഞ്ഞ വർഷങ്ങളിൽ വമ്പൻ വളർച്ചയാണ് പതഞ്ജലി നേടിയത്. 2016 -17 ൽ കമ്പനി 1193 കോടി രൂപയുടെ ലാഭം നേടി. വരുമാനം 87 ശതമാനം ഉയർന്ന് 10,562 കോടി രൂപയിലെത്തി. ഇലക്ട്രിക്ക് വാഹന നിർമ്മാണം, മൊബൈൽ ചിപ്പ്, സോളാർ പവർ നിർമ്മാണം എന്നീ മേഖലകളിലും പതഞ്ജലി ബിസിനസ് ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്.

തുടക്കം

തുടക്കം

2006 ജനുവരിയിലാണ് പതഞ്ജലി ആരംഭിക്കുന്നത്. ഇപ്പോൾ രണ്ടു ലക്ഷത്തിൽ കൂടുതൽ ജീവനക്കാർ ഉണ്ട് കമ്പനിയിൽ.

 

 

malayalam.goodreturns.in

English summary

Patanjali Ties Up With BSNL, Launches SIM Cards

After becoming India's most trusted Fast Moving Consumer Goods brand, Yoga guru Baba Ramdev's Patanjali on Sunday entered the telecom sector.
Story first published: Monday, May 28, 2018, 15:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X