പ്രവാസികൾ 48 മണിക്കൂറിനകം വിവാഹം രജിസ്റ്റ‍ർ ചെയ്യണം; ഇല്ലെങ്കിൽ പാസ്പോർട്ട് റദ്ദാക്കും!!

പ്രവാസികൾ വിവാഹം 48 മണിക്കൂറിനകം രജിസ്റ്റർ ചെയ്തിരിക്കണമെന്നും അല്ലാത്ത പക്ഷം പാസ്പോർട്ടും വിസയും റദ്ദാക്കുന്നതടക്കം കർശന നടപടികളുണ്ടാവുമെന്നും വനിതാ ശിശുക്ഷേമ മന്ത്രാലയം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹം കഴിക്കാനൊരുങ്ങുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്!! വിവാഹം 48 മണിക്കൂറിനകം രജിസ്റ്റർ ചെയ്തിരിക്കണമെന്നും അല്ലാത്ത പക്ഷം പാസ്പോർട്ടും വിസയും റദ്ദാക്കുന്നതടക്കം കർശന നടപടികളുണ്ടാവുമെന്നും വനിതാ ശിശുക്ഷേമ മന്ത്രാലയം.

ഭാര്യമാരെ ഉപേക്ഷിക്കുന്നത് തടയാൻ

ഭാര്യമാരെ ഉപേക്ഷിക്കുന്നത് തടയാൻ

വിവാഹ ശേഷം ഭാര്യമാരെ ഇന്ത്യയിൽ ഉപേക്ഷിച്ചു പോകുന്നവരുടെ എണ്ണം കൂടുകയാണെന്നും ഇത് തടയാനാണ് നടപടികൾ കർശനമാക്കുന്നതെന്നും കേന്ദമന്ത്രി മേനക ഗാന്ധി അറിയിച്ചു. വിവാഹത്തട്ടിപ്പ് കേസുകളിൽ ഉൾപ്പെടുന്ന പ്രവാസികളായ ഇന്ത്യക്കാരുടെ സ്വത്ത് മരവിപ്പിക്കുന്നതിനും മന്ത്രാലയം തയ്യാറെടുക്കുകയാണ്.

നോഡൽ ഏജൻസി

നോഡൽ ഏജൻസി

നടപടികൾ പൂർത്തിയാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുമായി ചേർന്ന് നോഡൽ ഏജൻസിക്കു രൂപം നൽകിയതായി മേനക ഗാന്ധി അറിയിച്ചു. ഇതുവരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അ‍ഞ്ചു പേരുടെ പാസ്പോർട്ട് റദ്ദ് ചെയ്യുകയും അഞ്ചു പേർക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തി‍രുന്നു.

ജൂണ് 11ന് ചേരുന്ന യോഗം

ജൂണ് 11ന് ചേരുന്ന യോഗം

നിയമത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ജൂണ് 11 ന് ചേരുന്ന യോഗത്തിൽ അറിയിക്കും. പ്രവാസി വിവാഹ തട്ടിപ്പുകൾ രാജ്യത്ത് കുറയ്ക്കാനും അതിലൂടെ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാനുമാണ് നിയമം കർശനമാക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

malayalam.goodreturns.in

English summary

Register NRI Marriages Within 48 Hours, Else No Passport

All NRI marriages solemnised in India would have to be registered within 48 hours, Union Minister of Women and Child Development Maneka Gandhi said on Wednesday.
Story first published: Thursday, June 7, 2018, 15:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X