ബാങ്കുകളുടെ കിട്ടാക്കടം ഇനി പുതിയ സമിതി കൈകാര്യം ചെയ്യും

ബാങ്കുകളുടെ കിട്ടാക്കടം പ്രതിസന്ധി പരിഹരിക്കാന്‍ ആസ്തി പുനര്‍ വിന്യാസ സ്ഥാപനം രൂപവല്‍ക്കരിക്കുന്നത് സംബന്ധിച്ച നിര്‍ദേശം നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്കുകളുടെ കിട്ടാക്കടം പ്രതിസന്ധി പരിഹരിക്കാന്‍ ആസ്തി പുനര്‍ വിന്യാസ സ്ഥാപനം രൂപവല്‍ക്കരിക്കുന്നത് സംബന്ധിച്ച നിര്‍ദേശം നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സുനില്‍ മേത്തയുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.

 

രണ്ട് ആഴ്ചയ്ക്കുള്ളിൽ കമ്മിറ്റി നിർദേശങ്ങൾ വാഗ്ദാനം ചെയ്യും. എസ്ബിഐ ചെയർമാൻ രജ്നീഷ് കുമാർ, ബാങ്ക് ഓഫ് ബറോഡ എംഡിയും സിഇഒയുമാ പി.എസ് ജയകുമാർ എന്നിവരും സമിതിയിൽ അംഗങ്ങളാണ്.

 
ബാങ്കുകളുടെ കിട്ടാക്കടം ഇനി പുതിയ സമിതി കൈകാര്യം ചെയ്യും

21 പൊതുമേഖലാ ബാങ്കുകള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് ധനമന്ത്രിയുടെ ചുമതല വഹിക്കുന്ന പിയൂഷ് ഗോയല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബാങ്ക് മേധാവികളുമായുള്ള ചര്‍ച്ചയ്ക്കുശേഷമാണു മന്ത്രി മാധ്യമങ്ങളെ കണ്ടത്. ബാങ്കുകള്‍ ലയിക്കണോ എന്നു തീരുമാനിക്കേണ്ടത് ബാങ്കുകള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി (എആര്‍സി), അസറ്റ് മാനേജ്‌മെന്റ് കമ്പനി (എഎംസി) എന്നീ മാതൃകകളിലൊന്നു സ്വീകരിക്കാനാകുമോ എന്നാണു പരിശോധിക്കുന്നത്. പുറത്തു നിന്നുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി ബാങ്കുകള്‍ക്ക് മേല്‍നോട്ട സമിതി രൂപീകരിക്കാനാകുമോ എന്നും പരിശോധിക്കുന്നുണ്ട്.

malayalam.goodreturns.in

English summary

Panel to explore ways to tackle soaring bad loans

Union Finance Minister Piyush Goyal on Friday said that a committee would come out with its recommendations to either set up an asset management company (AMC) or asset restructuring company (ARC) or other mechanism to speed up resolution process of stressed assets.
Story first published: Saturday, June 9, 2018, 15:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X