​ഇറക്കുമതി തീരുവകൂട്ടി: എണ്ണ വില ഇനി പൊള്ളും

അസംസ്‌കൃത ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി ചുങ്കം കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. ഇതോടെ ഭക്ഷ്യ എണ്ണയ്ക്ക് ഇനി വില കൂടും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസംസ്‌കൃത ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി ചുങ്കം കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. ഇതോടെ ഭക്ഷ്യ എണ്ണയ്ക്ക് ഇനി വില കൂടും. സോയ ഓയില്‍, സണ്‍ഫ്‌ളവര്‍ ഓയില്‍, കടുകെണ്ണ എന്നിവയുടെ ഇറക്കുമതി തീരുവയാണ് കൂട്ടിയത്.

 

സോയ ഓയിലിന്റെയും സണ്‍ ഫ്‌ളവര്‍ ഓയിലിന്റെയും ഇറക്കുമതി ചുങ്കം 35 ശതമാനത്തില്‍ നിന്ന് 45 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. കടുകെണ്ണയുടെ തീരുവ 25 ശതമാനത്തില്‍ നിന്ന് 35 ശതമാനവുമാകും.

 
​ഇറക്കുമതി തീരുവകൂട്ടി: എണ്ണ വില ഇനി പൊള്ളും

പാമോയിലിന്റെ ഇറക്കുമതി തീരുവ നേരത്തെ തന്നെ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ശുദ്ധീകരിച്ച പാമോയിലിന് ഇപ്പോള്‍ ഈടാക്കുന്നത് 54 ശതമാനം തീരുവയാണ്. പ്രാദേശിക കര്‍ഷകരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. രാജ്യത്തിന് ആവശ്യമുള്ളതില്‍ 70 ശതമാനം ഭക്ഷ്യ എണ്ണയും ഇറക്കുമതി ചെയ്യുകയാണ്.

പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കു പുറമെ പച്ചക്കറി വിലയും ഇന്ത്യയിൽ ഉയര്‍ന്ന നിലയിലാണ്. പച്ചക്കറി വില 2.51ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുപ്രകാരം ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ 1.60 ശതമാനമാണ് ഈ വ‍ർഷത്തെ വര്‍ദ്ധനവ്.

malayalam.goodreturns.in

Read more about: oil price എണ്ണ വില
English summary

Centre hikes import duty on crude, refined soft edible oils

The Centre has increased the import duty on crude and refined soft edible oils such as soy oil, sunflower oil and rapeseed on Thursday. Duty on crude soft edible oils has been hiked to 35 per cent and on and soft oils to 45 per cent.
Story first published: Friday, June 15, 2018, 12:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X