ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ രാജിവച്ചു

ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ രാജി വച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ രാജി വച്ചു. വ്യക്തിപരമായ ചില കാരണങ്ങളാലാണ് ഇദ്ദേഹം രാജി വയ്ക്കുന്നത്. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അരവിന്ദ് സുബ്രഹ്മണ്യത്തിന് നന്ദി പറഞ്ഞ് ഇക്കാര്യം വ്യക്തമാക്കിയത്.

ചില വ്യക്തിപരമായ കാരണങ്ങളാൽ അമേരിക്കയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും അതിനാൽ തനിക്ക് രാജി ആവശ്യമാണെന്നുമാണ് അരവിന്ദ് സുബ്രഹ്മണ്യൻ അരുൺ ജയ്റ്റ്ലിയെ വീഡിയോ കോൺഫറൻസിംഗ് വഴി അറിയിച്ചത്. ഇത് അംഗീകരിക്കാതെ നിവർത്തിയില്ലായിരുന്നുവെന്നും അരുൺ ജയ്റ്റ്ലി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ രാജിവച്ചു

2014 ഒക്ടോബറിലാണ് ഇദ്ദേഹം ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ചുമതലയേറ്റത്. ആർബിഐ ഗവർണറായി രഘുറാം രാജൻ ചുമതലയേറ്റതോടെയാണ് ഇദ്ദേഹത്തിന്റെ സ്ഥാനത്തേയ്ക്ക് അരവിന്ദ് സുബ്രഹ്മണ്യൻ എത്തുന്നത്.

മൂന്നു വർഷത്തെ കാലാവധിയിലേയ്ക്കാണ് അരവിന്ദ് സുബ്രഹ്മണ്യൻ ചുമതലയേറ്റതെങ്കിലും പിന്നീട് കുറച്ചു കാലം കൂടി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നുവെന്നും അരുൺ ജയ്റ്റ്ലി വ്യക്തമാക്കി. നിലവിലെ ജോലി തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ചതും ഏറ്റവും സംതൃപ്തി നൽകുന്നതുമായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കിയതായി അരുൺ ജയ്റ്റ്ലി പറഞ്ഞു.

malayalam.goodreturns.in

English summary

Chief Economic Advisor Arvind Subramanian Resigns Due to Personal Reasons

Finance Minister Arun Jaitley has said Arvind Subramanian, the Chief Economic Advisor to the Government of India, would return to US in October.
Story first published: Wednesday, June 20, 2018, 14:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X