ആപ്പിൾ ജീവനക്കാ‍ർ ഇനി നിന്ന് ജോലി ചെയ്യും

കാലിഫോർണിയ ആസ്ഥാനമായ ടെക്ക് കമ്പനിയായ ആപ്പിളിലെ ജീവനക്കാ‍ർക്ക് ഇനി നിന്നും ജോലി ചെയ്യാം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലിഫോർണിയ ആസ്ഥാനമായ ടെക്ക് കമ്പനിയായ ആപ്പിളിലെ ജീവനക്കാ‍ർക്ക് ഇനി നിന്നും ജോലി ചെയ്യാം. സൗകര്യപ്രദമായ രീതിയിൽ ഉയ‍ർത്താനും താഴ്ത്താനും കഴിയുന്ന ‍ഡെസ്ക്കുകളാണ് കമ്പനി ജീവനക്കാ‍ർക്ക് നൽകിയിരിക്കുന്നത്.

 

മടുപ്പ് മാറ്റാം

മടുപ്പ് മാറ്റാം

അധിക സമയം ഇരുന്ന് ജോലി ചെയ്യുന്നതിന്റെ മടുപ്പ് ഇതുവഴി ജീവനക്കാ‍ർക്ക് മാറ്റാം. നിന്ന് മടുക്കുമ്പോൾ വീണ്ടും പഴയതുപോലെ ഡെസ്ക്കിന്റെ ഉയരം കുറയ്ക്കുകയും ചെയ്യാം. സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നത് നിരവധി അസുഖങ്ങൾക്ക് കാരണമാകും. ഇതാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ കാരണമെന്ന് ആപ്പിൾ സിഇഒ ടിം കുക്ക് പറഞ്ഞു.

മറ്റ് കമ്പനികൾ

മറ്റ് കമ്പനികൾ

ജീവനക്കാ‍ർക്ക് നിന്ന് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കിയ ആദ്യത്തെ കമ്പനി ആപ്പിൾ അല്ല. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഫെയ്സ്ബുക്ക് എന്നീ കമ്പനികളും അ‍ഡ്ജസ്റ്റബിൾ ടേബിളുകൾ ജീവനക്കാ‍ർക്ക് മുമ്പ് നൽകിയിരുന്നു.

ഇന്ത്യയിലും ഉടൻ എത്തും

ഇന്ത്യയിലും ഉടൻ എത്തും

നിന്ന് ജോലി ചെയ്യുന്ന ഈ സൗകര്യം ഇന്ത്യയിലെ കമ്പനികളിലേയ്ക്കും ഉടൻ എത്തും. ഗോൾഡ് മാൻ സാച്ച്സ്, ഒറാക്കിൾ, എച്ച്പി, ഷെൽ, എക്സൺ, മാസ്റ്റർകാർഡ്, കുഷ്മാൻ & വെയ്ക്ക്ഫീൽഡ് തുടങ്ങിയ കമ്പനികളും ഇത്തരം ഡെസ്ക്കുകൾക്ക് ഓ‍‍ർഡ‍ർ നൽകിയിട്ടുണ്ട്.

സ്റ്റാൻഡിം​ഗ് ഡെസ്ക്കിന്റെ ​ഗുണങ്ങൾ

സ്റ്റാൻഡിം​ഗ് ഡെസ്ക്കിന്റെ ​ഗുണങ്ങൾ

നിന്ന് ജോലി ചെയ്യുന്നത് വഴി പൊണ്ണത്തടി കുറയ്ക്കാൻ സാധിക്കും. കൂടാതെ പ്രമേഹം, ഹൃദ്രോഗം, നട്ടെല്ലിന്റെ ആരോ​ഗ്യം എന്നിവയ്ക്കും ഇത് ​ഗുണകരമാണ്. കൂടാതെ രക്തചംക്രമണം വ‍ർദ്ധിപ്പിക്കുന്നതിനും ദഹന വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും നിന്നു കൊണ്ടുള്ള സഹായകമാണ്.

ജോലി സമയം

ജോലി സമയം

നിങ്ങളുടെ ജോലിസ്ഥലത്ത് ഒരു സ്റ്റാൻഡിംഗ് ഡെസ്ക് ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇരിക്കുകയും നിൽക്കുകയും മാറി മാറി ചെയ്യാം. സാധാരണ 8-9 മണിക്കൂർ ഇരുന്ന് ജോലി ചെയ്യുന്ന ഒരാൾക്ക് കുറഞ്ഞത് 2-3 മണിക്കൂർ നിന്ന് ജോലി ചെയ്യാവുന്നതാണ്. എന്നാൽ അധിക സമയം നിൽക്കുന്നത് കാല് വേദനയും മറ്റും ഉണ്ടാകാൻ കാരണമാകും.

malayalam.goodreturns.in

English summary

Why Tim Cook Wants Apple Employees to Stand at Work

California-based tech company Apple has given all its employees in its new Apple Park headquarters desks which can be raised to a comfortable height when they want to stand and work.
Story first published: Wednesday, June 20, 2018, 11:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X