ഡ്രൈവിം​ഗ് ലൈസൻസ് വേണോ? ആർ.ടി.ഒ ഹെൽപ് ഡെസ്ക് വീട്ടിലെത്തും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഹന ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ക്കായി ഇനി ആര്‍ടിഒ ഓഫീസില്‍ ക്യൂ നില്‍ക്കേണ്ട. ഓണ്‍ലൈന്‍ അപേക്ഷ സമ‍ർപ്പിക്കുകയും ചെയ്യേണ്ട. എല്ലാ സേവനങ്ങളും ഇനി ആർ.ടി.ഒ ഹെൽപ് ഡെസ്ക് വീട്ടുപടിക്കലെത്തിക്കും.

 

ഡല്‍ഹി നിവാസികള്‍ക്ക് മാത്രം

ഡല്‍ഹി നിവാസികള്‍ക്ക് മാത്രം

ഡല്‍ഹി സര്‍ക്കാരാണ് ഇത്തരമൊരു സേവന പദ്ധതി ആരംഭിക്കാന്‍ പോകുന്നത്. സേവനം ആവശ്യമുള്ളവര്‍ ഇതിനായി 50 രൂപ അധികം നല്‍കിയാല്‍ മതി.

ഹെൽപ്പ്ലൈൻ നമ്പറിൽ വിളിക്കുക

ഹെൽപ്പ്ലൈൻ നമ്പറിൽ വിളിക്കുക

സേവനങ്ങൾ ആവശ്യമുള്ളവ‍‍ർ ഹെൽപ്പ്ലൈൻ നമ്പറിൽ വിളിച്ച് സമയം നിശ്ചയിക്കുക. തുട‍ർന്ന് 'മൊബൈല്‍ സഹായക്' ആവശ്യക്കാരുടെ വീടുകളിലെത്തും. ഇവരുടെ കൈവശം ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനുള്ള ടാബ്ലറ്റ്, സ്‌കാനര്‍ എന്നിവ ഉണ്ടായിരിക്കും. തുട‍ർന്ന് അപേക്ഷകൻ ആവശ്യമായ വിവരങ്ങള്‍ മൊബൈല്‍ സഹായകിന്‌ നല്‍കിയാല്‍ മാത്രം മതി.

സമയം, തീയതി അപ്പോൾ തന്നെ അറിയാം

സമയം, തീയതി അപ്പോൾ തന്നെ അറിയാം

അപേക്ഷ സമ‍ർപ്പിച്ച് ഉടൻ തന്നെ ലൈസന്‍സ് ടെസ്റ്റിനുള്ള തീയതി, സമയം എന്നിവയും ലഭിക്കുന്നതാണ്. ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാന്‍ ബുദ്ധിമുട്ടുള്ളവരെ ലക്ഷ്യം വച്ചാണ് ഡല്‍ഹി സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി ആരംഭിക്കാന്‍ പോകുന്നത്.

മറ്റ് സേവനങ്ങൾ

മറ്റ് സേവനങ്ങൾ

'മൊബൈല്‍ സഹായക്' വഴി ലഭിക്കുന്ന മറ്റ് സേവനങ്ങൾ താഴെ പറയുന്നവയാണ്.

  • വാഹന രജിസ്‌ട്രേഷന്‍
  • സര്‍ട്ടിഫിക്കറ്റ് ട്രാന്‍സ്ഫര്‍

malayalam.goodreturns.in

English summary

Delhi RTO's Doorstep Service For Driving License

The Delhi government is planning to start a doorstep service for documents like driving licenses (DL) and vehicle registration certificates (RC). Those opting for this service could be charged an additional fee of Rs. 50.
Story first published: Friday, July 13, 2018, 10:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X