ഇൻഡിഗോയിലും എയർ ഏഷ്യയിലും പറക്കാം കിടിലൻ ഓഫറുകൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇൻഡിഗോയും എയർ ഏഷ്യയും കൂടുതൽ പ്രാദേശിക സർവ്വീസുകൾ ആരംഭിക്കാൻ ഒരുങ്ങുന്നു. കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കും വിമാന യാത്ര ഒരുക്കുന്ന സർക്കാരിന്റെ ഉഡാൻ പദ്ധതിയുമായി സഹകരിച്ചാണ് ഇരു കമ്പനികളും പുതിയ സർവ്വീസുകൾ ആരംഭിക്കുന്നത്.

 

ഇൻഡിഗോ

ഇൻഡിഗോ

ഇൻഡിഗോ സൂററ്റിലേയ്ക്കാണ് പുതിയ സർവ്വീസുകൾ ആരംഭിക്കുന്നത്. സൂററ്റിനെ, ഡൽഹി, ബംഗളുരൂ, മുംബൈ തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും സർവ്വീസ്.

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

ഇൻഡിഗോ വിവിധ റൂട്ടുകളിലേയ്ക്കുള്ള സർവ്വീസുകൾക്ക് 1,999 രൂപയാണ് വാഗ്ദാനം ചെയ്യുന്നത്. പുതുതായി ആരംഭിക്കുന്ന സർവ്വീസുകൾ താഴെ പറയുന്നവയാണ്. ആഗസ്റ്റ് 16 മുതൽ സർവ്വീസുകൾ ആരംഭിക്കും.

 • സൂററ്റ് - ഡൽഹി
 • സൂററ്റ് - ബംഗളുരു
 • സൂററ്റ് - മുംബൈ
 • സൂററ്റ് - ജയ്പൂർ
 • സൂററ്റ് - ഹൈദരാബാദ്
എയർ ഏഷ്യ

എയർ ഏഷ്യ

എയർ ഏഷ്യ ഇന്ത്യ ബംഗളൂരു - അമൃത്സർ റൂട്ടിലാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. ഈ റൂട്ടുകളിലേയ്ക്കുള്ള ടിക്കറ്റുകൾക്ക് 30 ശതമാനം ഡിസ്കൗണ്ടാണ് കമ്പനി ഓഫർ ചെയ്തിരിക്കുന്നത്. ജൂലൈ 22 വരെയാണ് ഈ ഓഫർ ലഭ്യമാകുക. പുതിയ റൂട്ടിലേയ്ക്കുള്ള എയർ ഏഷ്യ സർവീസ് ജൂലൈ 26 മുതൽ തുടങ്ങും.

ജെറ്റ് എയർവെയ്സ്

ജെറ്റ് എയർവെയ്സ്

ജെറ്റ് എയര്‍വെയ്സിന്റെ ആഭ്യന്തര, അന്താരാഷ്ട്ര സർവ്വീസ് പ്രീമിയര്‍, ഇക്കണോമി ക്ലാസ് ടിക്കറ്റുകൾക്കും കഴിഞ്ഞ ദിവസം 30 ശതമാനം വരെ ‍ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരുന്നു. ജൂലൈ 23 വരെ ഓഫ‍ർ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുന്നതാണ്. ഇരുപത് നഗരങ്ങളിലേക്കുള്ള യാത്രകള്‍ക്കും കോഡ് ഷെയര്‍ പങ്കാളിത്വത്തോടെ സര്‍വീസ് നടത്തുന്ന സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ക്കുമാണ് ഈ ഡിസ്‌കൗണ്ട് ലഭ്യമാകുക.

ജെറ്റ് എയർവെയ്സ് ഓഫർ ലഭിക്കുന്ന സ്ഥലങ്ങൾ

ജെറ്റ് എയർവെയ്സ് ഓഫർ ലഭിക്കുന്ന സ്ഥലങ്ങൾ

 • ആംസ്റ്റര്‍ഡാം
 • പാരീസ്
 • ലണ്ടന്‍
 • മാഞ്ചസ്റ്റര്‍
 • സൂറിച്ച്
 • ഫ്രാങ്ക്ഫര്‍ട്ട്
 • പ്രേഗ്
 • ജനീവ
 • റോം
 • ടൊറന്റോ
 • നോര്‍ത്ത് അമേരിക്ക
 • അബുദാബി
 • ഷാര്‍ജ
 • ബഹ്‌റിന്‍
 • ദോഹ
 • ദമാം
 • ജിദ്ദ
 • റിയാദ്
 • കുവൈറ്റ്
 • മസ്‌കറ്റ്
 • കൊളംബോ
 • ധാക്കാ
 • കാഡ്മണ്ഠു
 • ബാങ്കോക്ക്
 • സിംഗപ്പൂര്‍
 • ഹോങ്കോംഗ്

malayalam.goodreturns.in

English summary

IndiGo, AirAsia India Announce New Direct Flights

On robust growth of air traffic in recent times, airlines in the country have come up with new routes to attract customers and to increase their market share. IndiGo, Jet Airways and AirAsia have come introduced new routes joining regional areas.
Story first published: Thursday, July 19, 2018, 14:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X