ജനങ്ങൾക്ക് കൈവശം വയ്ക്കാവുന്ന പരമാവധി തുക ഒരു കോടി രൂപ!!

ജനങ്ങൾക്ക് കൈവശം വയ്ക്കാവുന്ന പണത്തിന്റെ പരിധി ഒരു കോടി രൂപയാക്കാൻ കേന്ദ്രത്തിനു മുന്നിൽ ശുപാർശ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനങ്ങൾക്ക് കൈവശം വയ്ക്കാവുന്ന പണത്തിന്റെ പരിധി ഒരു കോടി രൂപയാക്കാൻ കേന്ദ്രത്തിനു മുന്നിൽ ശുപാർശ. കള്ളപ്പണം തടയാനുള്ള പ്രത്യേക അന്വേഷണ സംഘമാണ് പണത്തിന്റെ പരിധി ഉയർത്താൻ കേന്ദ്രത്തോട് ശുപാർശ ചെയ്തത്.

നേരത്തെ 20 ലക്ഷം രൂപയായിരുന്നു ഒരാൾക്ക് കൈയിൽ വയ്ക്കാവുന്ന പരമാവധി തുക. ഈ തുകയും ഇതേ സംഘം തന്നെ ശുപാർശ ചെയ്തതാണ്.

ജനങ്ങൾക്ക് കൈവശം വയ്ക്കാവുന്ന പരമാവധി തുക ഒരു കോടി രൂപ!!

പരിധിക്കു മുകളിൽ പണം കണ്ടെത്തിയാൽ ആ തുക പൂർണമായി സർക്കാരിന്റെ ഖജനാവിലേക്ക് പിടിച്ചെടുക്കാനും ശുപാർശ ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ തലവൻ റിട്ട. ജസ്റ്റിസ് എം.ബി. ഷാ പറഞ്ഞു. മുമ്പ് ശുപാ‍‍ർശ ചെയ്തിരുന്ന പരിധികളായ 15 ലക്ഷം രൂപയും 20 ലക്ഷം രൂപയും കുറവാണെന്ന് കണ്ടെത്തിയതിനെ തുട‍ർന്നതാണ് ഇപ്പോൾ പരിധി ഉയ‍ർത്തിയിരിക്കുന്നത്.

നിലവിലുള്ള നിയമം അനുസരിച്ച് 20 ലക്ഷത്തിന് മുകളിലുള്ള തുക കണ്ടെത്തിയാൽ പിടിച്ചെടുക്കുന്ന പണത്തിന്റെ 40 ശതമാനം ആദായ നികുതിയും പിഴയും ഒടുക്കിയാൽ മതി. എന്നാൽ പുതിയ ശുപാ‍ർശയിൽ കൈയിൽ കരുതാവുന്ന പണത്തിന്റെ പരിധി ഉയ‍ർത്തിയെങ്കിലും ഇതിൽ കൂടുതൽ പണം കണ്ടെത്തിയാൽ മുഴുവൻ തുകയും പിടിച്ചെടുക്കണമെന്നാണ് നി‍ർദ്ദേശം.

malayalam.goodreturns.in

English summary

Make Cash Holding Cap Rs. 1 Crore: Black Money Probe Team To Centre

The Special Investigation Team (SIT) on black money has recommended the central government to cap the cash holding limit at Rs. 1 crore instead of its earlier suggestion of Rs. 20 lakh.
Story first published: Friday, July 20, 2018, 10:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X