രൂപയുടെ മൂല്യം റെക്കോ‍ർഡ് തക‍‍ർച്ചയിൽ

രൂപയുടെ മൂല്യം റെക്കോഡ് താഴ്ച്ചയിൽ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രൂപയുടെ മൂല്യം റെക്കോഡ് താഴ്ച്ചയിൽ. യുഎസ് ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 69.12 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്കാണ് എത്തിയിരിക്കുന്നത്. അതേ സമയം, ഇന്ത്യൻ ഒാഹരി വിപണികൾ ഇന്ന് നേട്ടത്തോടെയാണ്​ വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

ഡോളറിന്റെ ആവശ്യം ഉയർന്നതും യുഎസ് ഗ്രീൻബാക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയതുമാണ് മൂല്യം ഇടിയാൻ പ്രധാന കാരണം. ഇതിനെ തുട‍ർന്ന് ബാങ്കുകളും കയറ്റുമതിക്കാരും വന്‍തോതില്‍ യുഎസ് ഡോളര്‍ വിറ്റഴിച്ചത് വഴിയാണ് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്.

രൂപയുടെ മൂല്യം റെക്കോ‍ർഡ് തക‍‍ർച്ചയിൽ

വ്യാഴാഴ്ചമാത്രം മൂല്യത്തില്‍ 43 പൈസയുടെ കുറവാണുണ്ടായത്. ഇതിനു മുമ്പ് ജൂണ്‍ 28ന് രൂപയുടെ മൂല്യം 69.10 നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു. എന്നാല്‍ ആര്‍ബിഐയുടെ ഇടപെടലിനെതുടര്‍ന്ന് താമസിയാതെ മൂല്യം ഉയരുകയും ചെയ്തു.

അതിനും മുമ്പ് 2013 ഓഗസ്റ്റിലാണ് രൂപയുടെ മൂല്യം 68.82 നിലവാരത്തിലെത്തിയത്. ആഗോള വ്യാപാര പ്രതിസന്ധികളും എണ്ണ വിലയിലെ വ്യതിയാനങ്ങളും അടുത്ത ഒരു വർഷത്തേയ്ക്ക് രൂപയുടെ മൂല്യം ഇടിയാൻ കാരണമാകുമെന്ന് അടുത്തിടെ റിപ്പോ‍ർട്ട് പുറത്തു വന്നിരുന്നു. റോയിട്ടേഴ്‌സ് നടത്തിയ സര്‍വ്വേയിലാണ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലെത്തുമെന്ന് വിലയിരുത്തിയത്.

malayalam.goodreturns.in

Read more about: rupee dollar രൂപ ഡോളർ
English summary

Rupee Hits All Time Low Of 69.12 Against The Dollar

The Indian rupee today hit an all-time low of 69.12 against the U.S. dollar. Sustained demand for the dollar and strength in the US Greenback against a basket of global currencies, pushed the currency lower.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X