ജാർഖണ്ഡിൽ ഏറ്റവും കൂടുതൽ ആദായ നികുതി അടയ്ക്കുന്നത് ധോണി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജാർഖണ്ഡിൽ ഏറ്റവും കൂടുതൽ ആദായ നികുതി അടയ്ക്കുന്നത് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെന്ന് റിപ്പോ‍ർട്ട്. 2017-18 സാമ്പത്തിക വർഷത്തിൽ 12.17 കോടി രൂപയാണ് ധോണിയ്ക്ക് ആദായ നികുതിയായി അടയ്ക്കേണ്ടത്.

 

2016-17 സാമ്പത്തിക വർഷത്തിൽ 10.93 കോടി രൂപയാണ് ധോണി ആദായ നികുതിയായി അടച്ചത്. അടുത്ത സാമ്പത്തിക വർഷത്തേയ്ക്കുള്ള ധോണിയുടെ നികുതി തുക 3 കോടി രൂപ മുൻകൂർ ആയും പ്രഖ്യാപിച്ചു കഴിഞ്ഞു.

ജാർഖണ്ഡിൽ ഏറ്റവും കൂടുതൽ ആദായ നികുതി അടയ്ക്കുന്നത് ധോണി

ക്രിക്കറ്റില്‍ നിന്ന് വിരാട് കോഹ്‌ലിയും ബോളിവുഡില്‍ നിന്ന് രണ്‍ബീര്‍ കബൂറുമാണ് നിലവിലെ ബ്രാൻഡ് വാല്യു ഉയർന്ന താരങ്ങൾ. ഫോബ്‌സ് മാഗസിന്റെ 2016ലെ ലിസ്റ്റില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരമായി ധോണിയെ തെരഞ്ഞെടുത്തിരുന്നു. 2.7 കോടി ഡോളറാണ് ധോണിയുടെ അന്നത്തെ മൊത്തം പരസ്യ വരുമാനം. എന്നാൽ ഇപ്പോൾ രണ്ട് കോടി രൂപയാണ് പരസ്യത്തിനായി ഒരു ദിവസം കോഹ്‌ലി വാങ്ങുന്നത്, അതേസമയം ധോണിക്ക് 1.5 കോടി രൂപയും.

രാജ്യത്തെ വിജയിയായ ക്യാപ്റ്റന്മാരിലൊരാളായ ധോണിയായിരുന്നു പെപ്‌സി കോളയുടെയും ലെയ്‌സിന്റെയും പരസ്യത്തിലുണ്ടായിരുന്നത്. എന്നാൽ ധോണിയുടെ ബ്രാന്‍ഡിംഗ് വില കുറഞ്ഞതോടെ കഴിഞ്ഞ വർഷം പെപ്‌സികോ ധോണിയുമായുള്ള പരസ്യ കരാര്‍ പുതുക്കിയില്ല.

malayalam.goodreturns.in

English summary

MS Dhoni pays income tax payer of Rs 12.17 crore to become highest payer in Jharkhand

MS Dhoni has emerged as the highest income tax paying individual from Jharkhand after filing for the 2017-18 assessment year.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X