2018-19 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയപരിധി ധനമന്ത്രാലയം നീട്ടി. ഓഗസ്റ്റ് 31 വരെയാണ് തീയതി നീട്ടിയത്.
2018-19 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയപരിധി ധനമന്ത്രാലയം നീട്ടി. ഓഗസ്റ്റ് 31 വരെയാണ് തീയതി നീട്ടിയത്. നേരത്തെ ജൂലൈ 31 ആയിരുന്നു ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി.
റിട്ടേൺ ഫോം തിരഞ്ഞെടുക്കുക
ഐടിആർ ഒന്നു മുതൽ നാലു വരെയുള്ള റിട്ടേൺ ഫോമുകളിൽ അനുയോജ്യമായത് തിരഞ്ഞെടുക്കണം. വരുമാന സ്രോതസ്സിനെ അടിസ്ഥാനമാക്കിയാണ് റിട്ടേൺ ഫോമുകൾ നിശ്ചയിച്ചിരിക്കുന്നത്. ഈ ഫോമുകൾ ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റായ www.incometaxindiaefiling.gov.in ൽ സൗജന്യമായി ലഭിക്കും.
വൈകിയാൽ പിഴ
റിട്ടേൺ കൊടുക്കാൻ ബാധ്യസ്ഥരായവർ വൈകി സമർപ്പിച്ചാൽ വരുമാനമോ നികുതി ബാധ്യതയോ കണക്കിലെടുക്കാതെ പിഴ ചുമത്തും. ഓഗസ്റ്റ് 31 കഴിഞ്ഞ്, ഡിസംബർ 31 വരെ സമർപ്പിക്കുന്ന റിട്ടേണിന് 5000 രൂപയാണു പിഴ. ഡിസംബർ 31നു ശേഷം സമർപ്പിക്കുന്ന റിട്ടേണിന് 10,000 രൂപയാണ് പിഴ.
അഞ്ചു ലക്ഷത്തിൽ കുറവാണെങ്കിൽ
അഞ്ചു ലക്ഷം രൂപയിൽ താഴെയാണ് നികുതിക്കു മുമ്പുള്ള വരുമാനം എങ്കിൽ പിഴത്തുക 1000 രൂപ മാത്രമാണ്. 2019 മാർച്ച് 31 ന് ശേഷം 2017-18 സാമ്പത്തിക വർഷത്തെ റിട്ടേണുകൾ സമർപ്പിക്കാൻ സാധിക്കില്ല.
ഓണ്ലൈൻ ഫയലിംഗ് നിർബന്ധമല്ലാത്തത് ആർക്കൊക്കെ?
ആദായ നികുതി റിട്ടേണുകൾ ഇലക്ട്രോണിക്കായി മാത്രമേ സമർപ്പിക്കാനാവൂ. എന്നാൽ സഹജ്, സുഗം ഫോമുകൾ ഉപയോഗിക്കുന്ന 80 വയസോ അതിൽ കൂടുതലോ ഉള്ള നികുതിദായകർക്ക് ഇലക്ട്രോണിക് മാർഗ്ഗത്തിലൂടെ റിട്ടേണുകൾ ഫയൽ ചെയ്യണമെന്ന് നിർബന്ധമില്ല.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
