ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് (ഐപിപിബി) ഈ മാസം 21ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് (ഐപിപിബി) ഈ മാസം 21ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഒരു ജില്ലയിൽ കുറഞ്ഞത് ഒരു ശാഖ എന്ന രീതിയിലാണ് പ്രാരംഭ ഘട്ടത്തിൽ ഐപിപിബി പ്രവർത്തനം തുടങ്ങുകയെന്ന് ഐപിപിബി വക്താവ് അറിയിച്ചു.
രാജ്യത്തെ 1.55 ലക്ഷം പോസ്റ്റ് ഓഫീസുകൾ ഈ വർഷം അവസാനത്തോടെ ഐപിപിബിയുമായി ബന്ധിപ്പിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇതോടെ രാജ്യത്തെ 1.55 ലക്ഷം ഗ്രാമീണ പോസ്റ്റ് ഓഫിസുകളിലൂടെയും ബാങ്കിംഗ്, ധനകാര്യ സേവനങ്ങൾ ലഭ്യമാകും.

17 കോടി പോസ്റ്റ് ഓഫിസ് സേവിങ്സ് അക്കൗണ്ടുകളെ ഇതുമായി ബന്ധിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇതിലൂടെ ആർടിജിഎസ്, നെഫ്റ്റ്, ഐഎംപിഎസ് തുടങ്ങിയ സേവനങ്ങളും ഈ വർഷാവസാനത്തോടെ ലഭ്യമാകും. 11,000ഓളം പോസ്റ്റ്മാൻമാർ മുഖേനയായിരിക്കും വീടുകളിൽ ബാങ്കിംഗ് സേവനം എത്തിക്കുക.
നേരത്തേ എയർടെല്ലിനും പേയ്ടിഎമ്മിനും പേയ്മെന്റ് ബാങ്ക് പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിരുന്നു. ഒരു ലക്ഷം രൂപ വരെ നിക്ഷേപം സ്വീകരിക്കാനും കറന്റ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട് എന്നിവ ലഭ്യമാക്കാനും കഴിയുന്നവയാണ് പേയ്മെന്റ് ബാങ്കുകള്‍. ഡെബിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് എന്നിവയും ലഭ്യമാകും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications