അടല്‍ പെന്‍ഷന്‍ യോജനയിൽ നിങ്ങൾക്കും ചേരാം കാലാവധി നീട്ടി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഗസ്റ്റില്‍ അവസാനിക്കാനിരുന്ന അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരാവുന്ന കാലാവധി നീട്ടി. ഇനി മുതൽ എന്നു വേണമെങ്കിലും പദ്ധതിയില്‍ ചേരാം. അവസാന തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

 

പ്രായപരിധി ഉയർത്തി

പ്രായപരിധി ഉയർത്തി

18 വയസ്സു മുതല്‍ 60 വയസ്സു വരെയുള്ളവര്‍ക്കാണ് നിലവിൽ പദ്ധതിയില്‍ ചേരാന്‍ കഴിയുന്നത്. എന്നാൽ ഇപ്പോൾ പരമാവധി പ്രായപരിധി 65 വയസ്സായി ഉയര്‍ത്തിയിട്ടുണ്ട്. പദ്ധതിയിലെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ഇരട്ടിയാക്കിയിട്ടുണ്ട്.

പെൻഷൻ തുക

പെൻഷൻ തുക

1000 രൂപ മുതല്‍ 5000 രൂപ വരെയാണ് പദ്ധതി വഴി ലഭിക്കുന്ന പെന്‍ഷന്‍. കുറഞ്ഞ പെന്‍ഷന്‍ ആയിരവും കൂടിയത് അയ്യായിരവുമാണ്. ഇതുവരെ ഒരു കോടിയിലേറെ പേര്‍ പദ്ധതിയിൽ ചേര്‍ന്നു കഴിഞ്ഞു. അടൽ പെൻഷൻ യോജന അക്കൌണ്ട് തുടങ്ങുന്നതിന് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. വരിക്കാരുടെ അക്കൌണ്ടിൽ നിന്ന് പ്രതിമാസം പണം അടൽ പെൻഷൻ യോജനയിലേയ്ക്ക് ഈടാക്കും. പ്രതിമാസ തവണ കൈമാറുന്നതിനുള്ള പണം സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ ഉണ്ടെന്ന് ഉപഭോക്താക്കൾക്ക് ഉറപ്പു വരുത്തണം.

മോദി സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതി

മോദി സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതി

മോദി സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതിയായ അടല്‍ പെന്‍ഷന്‍ സ്‌കീം 2015ലാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് പ്രതിമാസം ഉറപ്പുള്ള പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. അസംഘടിത മേഖലയിലെ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ റിട്ടയര്‍മെന്റ് സമയത്ത് ഒരു കൈതാങ്ങ് ആകുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

മാസം അടയ്ക്കേണ്ടത്

മാസം അടയ്ക്കേണ്ടത്

5000 രൂപ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ചേരുന്ന സമയത്തെ പ്രായത്തിനനുസരിച്ച് 210 രൂപ മുതല്‍ 1454 രൂപ വരെയാണ് അടയ്‌ക്കേണ്ടത്. അടയ്ക്കുന്ന തുകയുടെ അടിസ്ഥാനത്തിലാകും പെന്‍ഷന്‍ തുക നിശ്ചയിക്കുക. ഇരുപതു വര്‍ഷം വരെ തുക മുടങ്ങാതെ അടയ്ക്കണം. അംഗത്തിന്റെ കാലശേഷം 8.5 ലക്ഷത്തോളം വരുന്ന തുക പങ്കാളിക്കോ മറ്റ് അവകാശികള്‍ക്കോ നല്‍കും.

malayalam.goodreturns.in

English summary

Atal Pension Yojana indefinitely extended

The Union Cabinet on Wednesday decided to indefinitely extend the Atal Pension Scheme, which lapsed in August, and doubled the accident insurance and relaxed the age criteria by five years to further incentivise the scheme.
Story first published: Friday, September 7, 2018, 12:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X