കീറിയ നോട്ടുകൾ മാറ്റി എടുക്കുമ്പോൾ ശ്രദ്ധിക്കുക!! റിസർവ് ബാങ്കിന്റെ പുതിയ നിയമങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കീറിയതോ കേടുപാടുകൾ സംഭവിച്ചതോ ആയ കറൻസി നോട്ടുകൾ മാറ്റുന്നതിനുള്ള നിയമങ്ങളിൽ റിസർവ് ബാങ്ക് ഭേദഗതി വരുത്തി. പുതിയ മാറ്റങ്ങൾ അറിയണ്ടേ?

 

ഉടൻ പ്രബാല്യത്തിൽ വരും

ഉടൻ പ്രബാല്യത്തിൽ വരും

നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയ മഹാന്മാ ഗാന്ധി സീരിസിൽപ്പെട്ട പുതിയ നോട്ടുകൾ കീറുകയോ കേടുപാടുകളുണ്ടാവുകയോ ചെയ്താല്‍ അടുത്തിടെ വരെ ബാങ്കുകള്‍ അത് തിരിച്ചെടുത്തിരുന്നില്ല. എന്നാൽ കഴിഞ്ഞ മാസം 5, 10, 20, 50, 100, 500 നോട്ടുകളുടെ എക്സ്ചേഞ്ച് അനുവദിക്കുന്ന നിലവിലുള്ള ചട്ടങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. അപ്പോഴും 200, 2000 രൂപ നോട്ടുകളുടെ കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. എന്നാൽ ഇപ്പോൾ 2,000 രൂപയുടെയും 200 രൂപയുടെയും നോട്ടുകളും മറ്റ് നോട്ടുകളും മാറി എടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഒരുപോലെ മാറ്റം കൊണ്ടുവന്നു. ഇത് ഉടൻ തന്നെ പ്രാബല്യത്തിൽ വന്നേക്കും.

ആർ.ബി.ഐ നോട്ട് റീഫണ്ട് നിയമം

ആർ.ബി.ഐ നോട്ട് റീഫണ്ട് നിയമം

മഹാത്മാഗാന്ധി സിരീസിലെ പുതിയ നോട്ടുകൾ മാറ്റി എടുക്കുന്നതിനായി 2009-ലെ ആർ.ബി.ഐ. നോട്ട് റീഫണ്ട് നിയമങ്ങളിലാണ് ഭേദഗതി വരുത്തുന്നത്. പുതിയ നിയമപ്രകാരം കേടുപാടുകൾ വന്നതിനാൽ ബാങ്കുകൾ നിരസിച്ച നോട്ടുകൾ രാജ്യത്തുടനീളമുള്ള ആർ.ബി.ഐ. ഓഫീസുകളിലോ നിർദിഷ്ട ബാങ്ക് ശാഖകളിലോ മാറി എടുക്കാനാകും. രൂപയുടെ അവസ്ഥയ്ക്കനുസരിച്ച് പകുതി മൂല്യമോ മുഴുവൻ മൂല്യമോ ലഭിക്കും.

മഹാത്മ ഗാന്ധി സീരീസില്‍പ്പെട്ട നോട്ടുകൾ

മഹാത്മ ഗാന്ധി സീരീസില്‍പ്പെട്ട നോട്ടുകൾ

  • 2000 രൂപ
  • 500 രൂപ
  • 200 രൂപ
  • 50 രൂപ
  • 10 രൂപ

malayalam.goodreturns.in

English summary

How to exchange torn currency notes? Here are the latest RBI rules

The RBI Friday tweaked norms for exchange of mutilated currency notes following introduction of Rs 2,000, Rs 200 and other lower denomination currencies.
Story first published: Saturday, September 8, 2018, 12:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X